കല്ലട ബസിൽ പീഡനശ്രമമെന്നു പരാതി; പോലീസ് ബസ് പിടിച്ചെടുത്തു
മലപ്പുറം:കല്ലട ബസില്‍ പീഡനശ്രമമെന്ന യുവതിയുടെ പരാതിയില്‍ മലപ്പുറം തേഞ്ഞിപ്പലത്ത് ബസ് പൊലീസ് പിടിച്ചെടുത്തു. സ്ലീപ്പർ ബസിൽ കണ്ണൂരിൽ നിന്ന് കൊല്ലത്തിന് യാത്ര ചെയ്ത തമിഴ് യുവതിയുടെ പരാതിയിൽ ബസിലെ രണ്ടാം ഡ്രൈവര്‍ കോട്ടയം സ്വദേശി ജോൺസൻ ജോസഫിനെതിരെയാണ് കേസെടുത്തത്. ഇയാളെ പുലര്‍ച്ചെ രണ്ട് മണിയോടെ ബസിലെ മറ്റ യാത്രക്കാര്‍ പിടികൂടി പൊലീസിന് കൈമാറി. കണ്ണുരിൽനിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന യുവതി.
നേരത്തെ ബസിലെ യാത്രക്കാരെ ആക്രമിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഏറെ ആരോപണം നേരിട്ട സുരേഷ് കല്ലട ബസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ബസ്