ഗോഡ്സെ പരാമർശം പാർട്ടിക്ക് പങ്കില്ല : അമിത് ഷാ
ദില്ലി : അനന്ത് കുമാര്‍ ഹെഗ്ഡെ, പ്രജ്ഞാ സിങ് ഠാക്കൂര്‍, നളിന്‍ കട്ടീല്‍ എന്നെ നേതാക്കളുടെ ഗോഡ്സെ പരാമർശത്തിൽ പാർട്ടിക്കു പങ്കില്ലെന്നു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ വ്യക്തമാക്കി.ഇവരിൽ നിന്നും വിശദീകരണം ആവശ്യപെട്ടിട്ടുണ്ട് എന്നും അമിത് ഷാ പറഞ്ഞു.
സംഭവത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് പത്തുദിവസത്തിനുള്ളില്‍ അച്ചടക്കസമിതി പാര്‍ട്ടിക്ക് സമര്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ണാടകയില്‍നിന്നുള്ള കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്ഡെ, ഭോപ്പാലിലെ ബി ജെ പി സ്ഥാനാര്‍ഥി പ്രജ്ഞാ സിങ് ഠാക്കൂര്‍, കര്‍ണാടകയില്‍നിന്നുള്ള ബി ജെ പി എം പി നളിന്‍ കുമാര്‍ കട്ടീല്‍ എന്നിവര്‍ നടത്തിയ ഗോഡ്സെ അനുകൂല പ്രസ്താവനകള്‍ വലിയ വിവാദമാണ് വഴിവെച്ചത്.