നടന് മണികണ്ഠന് ആചാരി നാളെ വിവാഹിതനാകുന്നു
മലയാളചലച്ചിത്ര, നാടക നടൻ മണികണ്ഠന് ആര്. ആചാരി നാളെ വിവാഹിതനാവുന്നു. മുന്‍ നിശ്ചയിച്ചിരുന്ന പോലെ ലോക്ക് ഡൗണില്‍ തന്റെ കല്യാണം നടക്കുമെന്ന് താരം നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ കാരണം ചടങ്ങ് മാത്രമാണ് നടക്കുക. അഞ്ജലി ആണ് വധു. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. ആറ് മാസം മുൻപ് ഉറപ്പിച്ച വിവാഹമാണെന്നും, അമ്പലത്തില്‍ ലളിതമായ ചടങ്ങുകളിലൂടെ വിവാഹം നടക്കുമെന്നും മണികണ്ഠന് പറഞ്ഞു. തൃപ്പൂണിത്തുറ പേട്ട സ്വദേശി ആണ് അഞ്ജലി.
മികച്ച സ്വഭാവനടനുള്ള 2016-ലെ കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ നേടി. ബാലേട്ടന് എന്ന കഥാപാത്രം അവതരിപ്പിച്ചതിനാണ് മികച്ച സ്വഭാവനടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ 2017ലെ പുരസ്കാരം ലഭിച്ചത്. വ്യാസന് പി കെ സംവിധാനം ചെയ്യുന്ന അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തില്‍ മണികണ്ഠന് കെ. ആചാരി നായകന് ആയി അഭിനയിച്ചിരുന്നു.