വാഹനാപകട കേസുകളിലെ നഷ്ടപരിഹാരം ഇനി 120 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കും
ആലപ്പുഴ: 90 മുതല്‍ 120 ദിവസത്തിനുള്ളില്‍ വാഹനാപകടക്കേസുകളിലെ നഷ്ടപരിഹാരം തീര്‍പ്പാക്കാന്‍ രാജ്യത്താകമാനം മോട്ടോര്‍ ആക്സിഡന്റ് മീഡിയേഷന് അതോറിറ്റി നിലവിൽ വരും.സുപ്രീം കോടതി നിർദ്ദേശത്തിൽ കേന്ദ്ര സർക്കാർ അനുമതിയോടെ നാഷണൽ ലീഗൽ സർവീസ് അതോറിറ്റിയാണ് ഇത് നടപ്പിലാക്കുന്നത്.ഇതിനായി നിലവിലെ മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്യും.