സംസ്ഥാനത്ത് തുടര്‍ഭരണത്തിന് സാധ്യത: വെള്ളാപ്പള്ളി
സംസ്ഥാനത്ത് തുടര്‍ഭരണത്തിന് സാധ്യതയുണ്ടെന്നും പി എസ് സി ഉദ്യോഗാര്‍ഥികളുടെ സമരം സര്‍ക്കാരിന് തിരിച്ചടിയാകില്ലെന്നും എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.
മാധ്യമങ്ങള്‍ എന്തൊക്കെ പ്രചരണം നടത്തിയിട്ടും ജനക്ഷേമ പദ്ധതികളിലൂടെയാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുന്നേറ്റം നടത്തിയത്.
സ്ഥാനാര്ഥിനിര്ണ്ണയം കഴിഞ്ഞു എസ്എന്‍ഡിപി യോഗം നിലപാട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുരിത കാലത്ത് സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെച്ചു. ഇതാണ് വോട്ടായി മാറിയതെന്ന് വെള്ളാപ്പാള്ളി പറഞ്ഞു. '
മൂന്ന് തവണ മത്സരിച്ചവരെ മാറ്റി നിര്‍ത്തുന്ന സിപിഐ നിലപാട് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.