തദ്ദേശ ഉപതിരഞ്ഞെടുപ്പ്: പരസ്പരം സീറ്റുകള്‍ പിടിച്ചെടുത്ത് എല്‍ഡിഎഫും യുഡിഎഫും
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കരുത്ത് തെളിയിച്ച് യു ഡി.എഫും എല്‍.ഡി.എഫും. സംസ്ഥാനത്തെ 10 ജില്ലകളിലെ 27 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇരു മുന്നണികള്‍ക്കും പലയിടത്തും സിറ്റിങ് സീറ്റ് നഷ്ടമായെങ്കിലും പരസ്പരം സീറ്റുകള്‍ പിടിച്ചെടുത്ത് മുന്നേറ്റമുണ്ടാക്കി.
തിരുവനന്തപുരം ജില്ലയിലെ നാല് പഞ്ചായത്ത് വാര്‍ഡുകള്‍ എല്‍.ഡി.എഫിന് നഷ്ടമായി. മൂന്നെണ്ണം യു.ഡി.എഫും ഒരെണ്ണം ബി.ജെ.പിയും പിടിച്ചെടുത്തു. കാരോട് പഞ്ചായത്തിലെ കാന്തല്ലൂര്‍ വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് ബിജെപി പിടിച്ചെടുത്തു. ചെങ്കല്‍ പഞ്ചായത്തിലെ മര്യാപുരം വാര്‍ഡില്‍ യുഡിഎഫ് ജയിച്ചു. അമ്ബൂരി പഞ്ചായത്തിലെ തുടിയംകോണം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. കുന്നത്തുകാല്‍ പഞ്ചായത്തിലെ നിലമാമൂട് വാര്‍ഡ് കോണ്‍ഗ്രസിലെ ഷിബു കുമാര്‍ പിടിച്ചെടുത്തു. പാങ്ങോട് പഞ്ചായത്തിലെ അടപ്പുപാറ വാര്‍ഡ് കോണ്‍ഗ്രസിലെ അശ്വതി പ്രദീപ് 190 വോട്ടുകള്‍ക്ക് പിടിച്ചെടുത്തു. പോത്തന്‍കോട് പഞ്ചായത്തിലെ മണലകം വാര്‍ഡില്‍ എല്‍ഡിഎഫിലെ എന്‍.രാജേന്ദ്രന് വിജയിച്ചു.
കൊല്ലം കുളക്കട പഞ്ചായത്തിലെ മലപ്പാറ യുഡിഎഫ് സിറ്റിങ് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു. കുണ്ടറ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ യുഡിഎഫ് ജയിച്ചു. പത്തനംതിട്ട നാറാണംമൂഴിയില്‍ യുഡിഎഫിനാണ് വിജയം. എറണാകുളം മുളന്തുരുത്തി പഞ്ചായത്തിലെ 13-ാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കളമശ്ശേരി നഗരസഭയിലെ 32-ാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി.
തൃശൂര്‍ ജില്ലിയിലെ കുഴൂര്‍ ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ നീത കൃഷ്ണക്ക് വിജയിച്ചു. പാലക്കാട് ജില്ലയിലെ രണ്ട് വാര്‍ഡുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. പല്ലശന മഠത്തില്‍ക്കളം ആറാം വാര്‍ഡ് യുഡിഎഫില്‍ നിന്നും തെങ്കര പഞ്ചായത്ത് 12-ാം വാര്‍ഡ് സ്വതന്ത്രനില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു. നെല്ലിയാമ്ബതി പുലയമ്ബാറ ഒന്നാം വാര്‍ഡില്‍ എല്‍ഡിഎഫിലെ മീന വിജയിച്ചു. പൂക്കോട്ടുകാവ് പഞ്ചായത്തിലെ 12-ാം വാര്‍ഡ് എല്‍ഡിഎഫിലെ രതിമോള്‍ വിജയിച്ചു.
പാലക്കാട് നഗരസഭയിലെ 17-ാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. ഷൊര്‍ണൂര്‍ നഗരസഭയിലെ 17-ാം വാര്‍ഡും യുഡിഎഫ് നിലനിര്‍ത്തി. മലപ്പുറം മങ്കട പഞ്ചായത്തിലെ കോഴിക്കോട്ട് പറമ്ബ് വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. നന്നംമുക്ക് പഞ്ചായത്തിലെ പെരുമ്ബാള് 12-ാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കോഴിക്കോട് കോട്ടൂര്‍ പഞ്ചായത്തിലെ 17-ാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.കെ.അനിത 255 വോട്ടുകള്‍ക്ക് ജയിച്ചു. കോഴിക്കോട് കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിലെ പൂവാട്ടുപറമ്ബ് ഡിവിഷനില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ നസീബാറായ് 903 വോട്ടിന് വിജയിച്ചു. കാസര്‍കോട് ബേഡഡുക്ക പഞ്ചായത്തിലെ നാലാം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി.