ഗതാഗതനിയമലംഘനം; നിയമ ലംഘകര്‍ക്ക് ഡിജിറ്റല്‍ പിഴ
ഗതാഗത നിയമലംഘനങ്ങളുടെ പിഴ തത്സമയം ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളിലൂടെ അടയ്ക്കാം. ഓണ്‍ലൈനില്‍ പണം സ്വീകരിക്കാന്‍ കഴിയുന്ന കാര്‍ഡ് സൈ്വപ്പിങ് മെഷീനുകള്‍ മോട്ടോര്‍വാഹനവകുപ്പിന്റെ പരിശോധനാ സ്ക്വാഡുകള്‍ക്ക് നല്കി. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് പരീക്ഷണാര്‍ഥത്തില്‍ പദ്ധതി നടപ്പാക്കുക. അടുത്ത ഘട്ടത്തില്‍ സംസ്ഥാനത്താകെ പദ്ധതി വ്യാപിപ്പിക്കും. ഇതിനായി 600 പോയന്റ് ഓഫ് സെയില്‍സ് മെഷീനുകള്‍ വിതരണം ചെയ്യുന്നതാണ്.
കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയത് കോടതിയെ അറിയിക്കുന്ന ചെക്ക് റിപ്പോര്‍ട്ടുകളും ഓണ്‍ലൈനിലേക്കെത്തി. ഇ-ചലാന്‍ എന്ന സോഫ്റ്റ്വേറാണ് ഇതിനുപയോഗിക്കുന്നത്. വാഹന രജിസ്ട്രേഷനും ഡ്രൈവിങ് ലൈസന്‍സ് വിതരണത്തിനുമായി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വാഹന്‍ സാരഥി സോഫ്റ്റ്വേറുമായി ചേര്‍ന്നാണ് ഇ-ചെലാന്‍ പ്രവര്‍ത്തിക്കുന്നത്. കുറ്റകൃത്യങ്ങള്‍ കണ്ടെത്തുമ്ബോള്‍ തന്നെ ഉദ്യോഗസ്ഥര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍, പി.ഒ.എസ്. എന്നിവ ഉപയോഗിച്ച് ചെക്ക് റിപ്പോര്‍ട്ട് തയാറാക്കാവുന്നതാണ്.