ടൊയോട്ട യാരിസ് ലിമിറ്റഡ് എഡിഷന് ബ്ലാക്ക് ഉടന്‍
ടൊയോട്ട വിറ്റാര ബ്രെസ റീബാഡ്ജിങ് ചെയ്ത് അര്‍ബന്‍ ക്രൂയ്സര്‍ ആയി ലോഞ്ച് ചെയ്യുന്ന തിരക്കിനിടയിലും യാരിസ് സെഡാന് ഒരു ലിമിറ്റഡ് എഡിഷന് പതിപ്പ് തയ്യാറാക്കി ടൊയോട്ട. യാരിസ് ലിമിറ്റഡ് എഡിഷന് ബ്ലാക്ക് എന്നാണ് പുത്തന്‍ പതിപ്പിന്റെ പേര്. പേര് സൂചിപ്പിക്കും പോലെ തന്നെ കറുപ്പ് നിറത്തിലുള്ള ബോഡി കളര്‍ തന്നെയാണ് യാരിസ് ലിമിറ്റഡ് എഡിഷന് ബ്ലാക്കിന്റെ ആകര്‍ഷണം. ലിമിറ്റഡ് എഡിഷന് മോഡലിനെപ്പറ്റിയുള്ള വിവരങ്ങള്‍ ടൊയോട്ട വെബ്സൈറ്റില്‍ ലിസ്റ്റ് ചെയ്തുകഴിഞ്ഞു.
പൂര്‍ണമായും കറുപ്പില്‍ പൊതിഞ്ഞ ഗ്രില്‍, മുന്‍ പിന് ബമ്പറുകൾ, റിയര്‍വ്യൂ മിറര്‍ കവര്‍, ഫോഗ് ലാംപ് ബെസെല്‍, ബി പില്ലര്‍ എന്നിവയാണ് മറ്റുള്ള കറുപ്പ് ഘടകങ്ങള്‍. ഹെഡ്ലാംപിനും ടെയില്‍ ലാമ്ബിനും ക്രോം ഗാര്‍ണിഷ് നല്കി തിളക്കം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ബ്ലാക്ക് എഡിഷന് കറുപ്പ് നിറത്തില്‍ മാത്രമല്ല മറൂണ്‍ റെഡ് ബോഡി കളറും, കറുപ്പ് നിറത്തിലുള്ള റൂഫും ചേര്‍ന്ന കോമ്ബിനേഷനിലും ലിമിറ്റഡ് എഡിഷന് യാരിസ് ലഭ്യമാണ്