സംസ്ഥാനത്ത് ഇന്ന് ആശ്വാസ ദിനം : ആര്‍ക്കും കൊവിഡില്ല
സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കൊവിഡില്ല. ഏഴ് പേര് രോഗമുക്തി നേടി. കോട്ടയത്ത് ആറും പത്തനംതിട്ടയില്‍ ഒരാളുമാണ് രോഗമുക്തി നേടിയത്. കോട്ടയത്ത് രോഗമുക്തി നേടിയ ഒരാള്‍ ഇടുക്കി സ്വദേശിയാണ്.
നിലവില്‍ സംസ്ഥാനത്താകെ കൊവിഡ് ബാധിച്ച് 30 പേരാണ് ചികിത്സയിലുള്ളത്. 502 പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. 14,670 പേരാണ് നിരീക്ഷണത്തിലുണ്ട്. ഇതില്‍ 268 പേര് ആശുപത്രികളിലാണ്. ഇന്ന് 58 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 34,599 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് പരിശോധന നടത്തിയത് 1104 സാമ്ബിളുകളാണ്. സംസ്ഥാനത്തെ 6 ജില്ലകളില്‍ മാത്രമാണ് നിലവില്‍ കൊവിഡ് രോഗികളുള്ളത്. 8 ജില്ലകള്‍ കൊവിഡ് മുക്തമായി. പുതിയ ഹോട്ട് സ്പോട്ടില്ലാത്തതും സംസ്ഥാനത്തിന് ആശ്വാസമാണ്.
മുന്‍ഗണനാ ഗ്രൂപ്പിലെ 2947 സാമ്ബിളുകള്‍ ശേഖരിച്ചത് 2147 എണ്ണം നെഗറ്റീവായി. നമ്മുടെ സംസ്ഥാനത്ത് ആറ് ജില്ലകളില്‍ മാത്രമാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.കണ്ണൂരില്‍ 18 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്. കൊവിഡ് മുക്തമായി എട്ട് ജില്ലകളുണ്ട്. കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം കോട്ടയം പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം. പുതുതായി ഇന്ന് ഹോട്ട്സ്പോട്ടുകളില്ല. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ കുറവുണ്ട്.