പത്തനംതിട്ടയിൽ ആശുപത്രിയിൽ നിന്നും ചാടിപ്പോയ ആളിനുൾപ്പെടെ 10 പേർക്ക് കൊറോണ ഇല്ല
പത്തനംതിട്ട : പത്തനതിട്ട ജില്ലയിൽ നിരീക്ഷണത്തിലുളള 10 പേര്‍ക്ക് കോവിഡില്ലെന്ന് പരിശോധനാ റിപ്പോര്‍ട്ട്. 2, 6 വയസ് വീതമുള്ള കുട്ടികൾക്കും ആശുപത്രിയില്‍നിന്ന് ചാടിപ്പോയ ആളിനും ഉൾപ്പടെയാണ് കൊറോണ ഇല്ല എന്ന് സ്ഥിരീകരിച്ചിക്കുന്നത്. എന്നാൽ ജില്ലയിൽ മൂന്നുപേരെ കൂടി ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു . ഇവരുടെ സ്രവസാംപിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയയ്ക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസർ പറഞ്ഞു. നിരീക്ഷണത്തിലുളളവരുടെ പരിശോധനാഫലം ഇന്ന് ലഭിച്ചേക്കും.
ഇന്നലെ രണ്ടുപേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തില്‍ കനത്ത ജാഗ്രത തുടരുന്നു. ദുബായില്‍ നിന്നുവന്ന കണ്ണൂര്‍ സ്വദേശി പരിയാരം മെഡിക്കല്‍ കോളജിലും ഖത്തറില്‍നിന്നുവന്ന തൃശൂര്‍ സ്വദേശി തൃശൂര്‍ ജനറല്‍ ആശുപത്രിയിലും ചികില്‍സയിലാണ്. മാര്‍ച്ച് അഞ്ചിന് രാവിലെ കരിപ്പൂരില്‍ ഇറങ്ങിയ കണ്ണൂര്‍ സ്വദേശിക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്തവരെ കണ്ടെത്താന്‍ ശ്രമം തുടങ്ങി. ദുബായില്‍നിന്നെത്തിയ എസ്ജി 54 സ്പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം.
Image Ctsy : Kerala Kaumudi