Sunday, May 05, 2024
 
 
⦿ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു ⦿ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം ⦿ തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ⦿ കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം ⦿ തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് രണ്ടു പേർ മരിച്ചു; അ‍ഞ്ച് പേർ‌ക്ക് പരുക്ക് ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട് ⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി
News

കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസ് സര്‍വീസും ഇല്ല,​ ഹോട്ടലുകളില്ല; ലോക്ക്ഡൗണ്‍ കാലത്തെ നിയന്ത്രണങ്ങളറിയാം?

23 March 2020 08:50 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 28 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടുകൂടി കേരളം സമ്ബൂര്‍ണമായി ലോക്ക്ഡൗണ്‍ ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് അര്‍ദ്ധരാത്രി 12 മുതല്‍ മാര്‍ച്ച്‌ 31 വരെയാണ് സമ്ബൂര്‍ണ ലോക്ക് ഡൌണ്‍. കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസ് സര്‍വീസുകള്‍ ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ ലോക്ക്ഡൗണ്‍ കാലത്ത് നിറുത്തിവയ്ക്കും.

ലോക്ക്ഡൗണിന്റെ പേരില്‍ പേരില്‍ ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും, അവശ്യസാധനങ്ങള്‍ക്ക് ക്ഷാമമുണ്ടാകില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു. മൂന്ന് മാസത്തേക്കുള്ള ഭക്ഷ്യവസ്തുക്കള്‍ സംസ്ഥാനത്തിന്റെ പക്കല്‍ സ്റ്റോക്കുണ്ടെന്നും, സാധനങ്ങള്‍ വീട്ടിലേക്ക് എത്തിക്കുന്നതുള്‍പ്പടെ ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു

സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ ഇവയാണ്

1. അവശ്യസാധനങ്ങള്‍ വില്‍ക്കുന്നത് തടയില്ല. മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെ ബാക്കി അവശ്യസര്‍വീസുകളല്ലാത്ത എല്ലാ വ്യാപാരസ്ഥാപനങ്ങളും അടയ്ക്കണം.

2. മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെ, അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും പ്രവര്‍ത്തനസമയം നിശ്ചയിച്ചിട്ടുണ്ട്. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് 5 മണി വരെ മാത്രമേ ഈ കടകള്‍ പ്രവര്‍ത്തിക്കാവൂ.

3. കാസര്‍കോട് 11 മണി മുതല്‍ 5 മണി വരെ മാത്രമേ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ പ്രവര്‍ത്തിക്കാവൂ.

4. കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസ്സുകള്‍ ഓടില്ല. പൊതുഗതാഗതസംവിധാനം പൂര്‍ണമായി നിര്‍ത്തി വയ്ക്കുകയാണ്.

5. ആളുകള്‍ വലിയ തോതില്‍ പുറത്തിറങ്ങരുത്. അത് കര്‍ശനമായി നടപ്പാക്കും. നോക്കാന്‍ പൊലീസുണ്ടാകും.

6. ഓട്ടോ, ടാക്സി സര്‍വീസുകള്‍ മുടക്കില്ല. പക്ഷേ, ഇവയിലൊന്നും ആളുകളെ കുത്തിക്കയറ്റി കൊണ്ടുപോകാന്‍ പാടില്ല.

7. കാസര്‍കോട് നിയന്ത്രണം ലംഘിച്ച്‌ ആളുകള്‍ പുറത്തിറങ്ങിയാല്‍ അറസ്റ്റുണ്ടാകും.

8. സാധനങ്ങള്‍ വാങ്ങാന്‍ വ്യാപാരസ്ഥാപനങ്ങളുമായി സഹകരിച്ച്‌, സ്വിഗ്ഗി, സുമാറ്റോ ഹോം ഡെലിവറി ഭക്ഷണ ആപ്പുകളുടെ മാതൃകയില്‍ ആപ്ലിക്കേഷനോ, പ്രാദേശികമായി വാട്സാപ്പ് ഗ്രൂപ്പുകളോ ഉണ്ടാക്കി എത്തിക്കാന്‍ ഉള്ള സംവിധാനത്തെക്കുറിച്ച്‌ സജീവമായി ആലോചിക്കുന്നു.

9. ഹോട്ടലുകളുണ്ടാകില്ല. ഹോട്ടലുകളില്‍ കൂട്ടം കൂടിയിരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല. പക്ഷേ, ഹോട്ടലില്‍ നിന്ന് ഫുഡ് ഡെലിവറി ഉണ്ടാകും. ഫുഡ് ഓണ്‍ലൈന്‍ ഡെലിവറി മുടക്കില്ല. ഹോട്ടലുകളില്‍ നിന്ന് പാര്‍സലും വാങ്ങാം.

10. കൂടുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വര്‍ക് ഫ്രം ഹോം ഏര്‍പ്പെടുത്തും. ഇത്തരമൊരു ഉത്തരവ് പൊതുഗതാഗതമന്ത്രി ഉടന്‍ പുറത്തിറക്കും.

11. ആരാധനാലയങ്ങളില്‍ പോകുന്നതില്‍ കര്‍ശനമായ വിലക്കുണ്ട്. പക്ഷേ അവിടത്തെ ചടങ്ങുകളും ആചാരങ്ങളും മുടക്കമില്ലാതെ നടത്താം.

12. കേരളത്തിന്റെ അതിര്‍ത്തികള്‍ പൂര്‍ണമായും അടക്കുന്നു. ഇനി ആളുകളെ ഇങ്ങോട്ടോ അങ്ങോട്ടോ പ്രവേശിപ്പിക്കില്ല. പക്ഷേ, മെഡിക്കല്‍ അടക്കം അത്യാവശ്യത്തിന് പോകുന്നവരെയോ, ചരക്ക് ഗതാഗതത്തെയോ തടയില്ല, അവയെല്ലാം കടത്തിവിടും.

13. ബിവറേജസ് ഔട്ട് ലെറ്റുകള്‍ അടയ്ക്കില്ല. പെട്ടെന്ന് മദ്യ വില്‍പനശാലകള്‍ അടച്ചാല്‍ അത് വലിയ സാമൂഹ്യപ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. വ്യാജമദ്യം ഒഴുകും. ഇത് അനുവദിക്കില്ല.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration