മദ്യം ഓണ്‍ലൈനായി നല്‍കണമെന്നാവശ്യം; ഹര്ജിക്കാരന് വന്‍ പിഴ ചുമത്തി ഹൈക്കോടതി
കൊച്ചി> കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മദ്യം ഓൺലൈൻ ആയി വീട്ടിൽ എത്തിക്കാൻ നടപടി ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹർജിക്കാരന് വൻ പിഴ ചുമത്തി ഹൈക്കോടതി. ആലുവ സ്വദേശി ജി ജ്യോതിഷ് നല്കിയ ഹർജിയാണ് അമ്പതിനായിരം രൂപ പിഴയോടെ ഹൈക്കോടതി തള്ളിയത്.
ഹർജിക്കാരന് കോടതി നടപടികളെ പരിഹസിക്കുകയാണെന്ന് ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാർ വ്യക്തമാക്കി. അടിയന്തര പ്രാധാന്യം ഉള്ള വിഷയം എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി കോടതിയുടെ പരിഗണനയില്‍ കൊണ്ടുവന്നത്. ദിവസം 3 മുതൽ 4ലക്ഷം വരെ ഇടപാടുകാര്‍ മദ്യം വാങ്ങാന്‍ ബിവറേജ് ഔട്ട് ലെറ്റില്‍ എത്തുന്നുണ്ടെന്നും ആള്‍കൂട്ടം ഒഴിവാക്കണമെന്നും കേന്ദ്ര -സംസ്ഥാന സർക്കാർ മുന്നറിയിപ്പ് നല്കിയ സാഹചര്യത്തില്‍ മദ്യം ഓണ്‍ലൈന്‍ വഴി വീട്ടിലെത്തിക്കാന്‍ ബെവ്കോയ്ക്ക് നിർദേശം നല്‍കണം എന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. ഇത്തരം ഹർജിക്കാർ പൗര ധർമത്തിന്റെ അടിസ്ഥാനം എന്താണെന്നു പോലും മനസിലാക്കുന്നില്ലെന്നു ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാർ പറഞ്ഞു.