ചിങ്ങമാസ പൂജ ; ശബരിമല ക്ഷേത്രനട ഇന്ന് വൈകിട്ട് തുറക്കും
സന്നിധാനം : ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് തുറക്കും . ശനിയാഴ്ച്ച പുലര്‍ച്ചെ ഗണപതി ഹോമത്തിനു ശേഷം ശബരിമല ,മാളികപ്പുറം പുതിയ മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നടത്തുന്നതായിരിക്കും .
അടുത്ത ഒരു വര്‍ഷത്തെ താന്ത്രിക ചുമതലയുമായി തന്ത്രി കണ്ഠര് മഹേഷ് മോഹനര് ഇന്ന് മല ചവിട്ടും. കനത്ത മഴയെ തുടര്‍ന്ന് പമ്പയിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ തീര്‍ഥാടകര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.