എൽഡിഎഫ് വികസന മുന്നേറ്റ ജാഥകൾ മുഖ്യമന്ത്രിയും ഡി രാജയും ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: "നവകേരള സൃഷ്ടിക്കായി, വീണ്ടും എൽ.ഡി.എഫ്' എന്ന മുദ്രാവാക്യമുയർത്തി എൽഡിഎഫ് നേതൃത്വത്തിൽ ആരംഭിക്കുന്ന 'വികസന മുന്നേറ്റ ജാഥകൾ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ ജനറൽ സെക്രട്ടറി ഡി.രാജയും ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 13-ന് കാസർഗോഡ് നിന്നും ഫെബ്രുവരി 14-ന് എറണാകുളത്ത് നിന്നുമാണ് പ്രചരണജാഥകൾ ആരംഭിക്കുന്നത്.
കാസർഗോഡ് നിന്ന് ആരംഭിക്കുന്ന ജാഥ തൃശ്ശൂരിൽ സമാപി ക്കും. എ.വിജയരാഘവൻ നേതൃത്വം നൽകുന്ന ജാഥ 13-ന് വൈകിട്ട് 4 ന് മഞ്ചേശ്വ രത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ബിനോയ് വിശ്വം നേതൃത്വം നൽകുന്ന മറ്റൊരു ജാഥ എറണകുളത്ത് 14-ന് വൈകിട്ട് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും. രണ്ട് ജാഥകളും യഥാക്രമം തൃശ്ശൂരും, തിരുവനന്തപുരത്തും ഫെബ്രുവരി 26-ന് സമാപിക്കും.