ടി.പി വധക്കേസ് പ്രതി കുഞ്ഞനന്തന് ഇടക്കാല ജാമ്യം
കൊച്ചി: ടി.പി വധക്കേസ് മുഖ്യപ്രതി കുഞ്ഞനന്തന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിച്ചു. കണ്ണൂരിലെ സിപിഎം നേതാവായ കുഞ്ഞനന്തന് ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്. ജയില്‍ ശിക്ഷ റദ്ദാക്കി കൊണ്ട ചികിത്സയുടെ ഭാഗമായാണ് മൂന്ന് മാസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്. നേരത്തെയും കുഞ്ഞനന്തന് ജയിലില്‍ നിന്ന് പല പ്രാവശ്യം നിയമ നടപടികളുടെ ഭാഗമായി പുറത്തിറങ്ങിയിരുന്നു. ഇതുവരെ നടത്തിയ ചികിത്സകള്‍ മതിയാകില്ലെന്നും ആശ്രുപത്രിയില്‍ അഡ്മിറ്റായുള്ള ചികിത്സ വേണമെന്നും കുഞ്ഞനന്തന് ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ച് മെഡിക്കല്‍ ബോര്‍ഡിന്റെ കൂടി ശുപാര്‍ശ കണക്കിലെടുത്താണ് ജാമ്യം. ജാമ്യപരിധിയില് മൂന്ന് ആഴ്ചകള്‍ കൂടുമ്പോള്‍ കുഞ്ഞനന്തന് പാനൂര്‍ പോലീസ് സ്റ്റേഷനലില്‍ എത്തി ഒപ്പിടണമെന്ന വ്യവസ്ഥയിലാണ് ജാമ്യം.