ശ്രീധരൻപിള്ള ഇന്ന് ഗവർണറായി ചുമതലയേൽക്കും
പി.എസ്. ശ്രീധരൻപിള്ള മിസോറം ഗവർണറായി ചൊവ്വാഴ്ച ചുമതലയേൽക്കും. 11.30-നാണ് സത്യപ്രതിജ്ഞ. കുടുംബത്തോടൊപ്പം അദ്ദേഹം തിങ്കളാഴ്ച ഐസോളിലെത്തി. ദേശീയ സെക്രട്ടറി വൈ. സത്യകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്, സംസ്ഥാന മുൻസെക്രട്ടറി ബി. രാധാകൃഷ്ണമേനോൻ തുടങ്ങിയവരാണ് ബി.ജെ.പി.യെ പ്രതിനിധാനം ചെയ്തു ചടങ്ങിൽ പങ്കെടുക്കുന്നത്. കേരളത്തിൽനിന്ന് നാൽപ്പതോളം പേരും പങ്കെടുക്കും.