സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഡ് വാക്സിന് 2021 മാര്‍ച്ചോടെ
കോവിഡ് വ്യാപനം ഇന്ത്യയില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആശ്വാസ വാര്‍ത്തയുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. 2021 മാര്‍ച്ചോടെ ഇന്ത്യയില്‍ കോവിഡ് വാക്സിന് ലഭ്യമാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.
നിരവധി വാക്സിനുകള്‍ പരീക്ഷണ ഘട്ടത്തിലാണെന്നും ഇതില്‍ത്തന്നെ രണ്ട് വാക്സിനുകള്‍ മൂന്നാംഘട്ട പരീക്ഷണത്തിലാണെന്നും സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ ഡയറക്ടര്‍ സുരേഷ് ജാദവ് പറഞ്ഞു. ഓക്സ്ഫഡ് സര്‍വ്വകലാശാലയുടെ അസ്ട്രാസെനേക്കയുടെയും പരീക്ഷണം നടന്നുവരികയാണ്. കൂടുതല്‍ കമ്ബനികള്‍ വാക്സിന് പരീക്ഷണത്തിനായി ചേരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് വാക്സിന് ലഭ്യമാവുകയാണെങ്കില്‍ ആദ്യം പ്രായമായവര്‍, രോഗാവസ്ഥയിലുള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് പോസിറ്റീവായിട്ടുള്ളവരുടെ കുടുംബങ്ങള്‍ എന്നിവര്‍ക്കായിരിക്കും ആദ്യം പരിഗണന നല്‍കുക. അതിനാല്‍, ഈ കൂട്ടത്തില്‍ വാക്സിനുകളുടെ ഫലപ്രാപ്തി പരിശോധിക്കുന്നത് നിര്‍ണ്ണായകമാണ്.
60ന് വയസിന് മുകളിലുള്ള ആളുകള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് സങ്കീര്‍ണ്ണതകളുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.2020 ഡിസംബറോടെ 60-70 ലക്ഷത്തോളം വാക്സിനുകള്‍ ഉല്‍പ്പാദിപ്പിക്കുമെന്നും ക്ലിയറന്‍സ് ലഭിച്ച ശേഷം 2021ല്‍ വാക്സിന് വിപണിയിലെത്തിക്കുമെന്നും സെറം അറിയിച്ചു.