സംസ്ഥാനത്ത് ജൂണ്‍ 1 ന് സ്കൂളുകള്‍ തുറക്കില്ല
സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് സ്കൂളുകള്‍ തുറക്കില്ല. കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകളുമായി മുന്നോട്ടു പോകേണ്ടി വരും എന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നത്. ഹയര്‍സെക്കന്‍ഡറി,വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ കാര്യത്തില്‍ പുതിയ സര്‍ക്കാര്‍ തീരുമാനം എടുക്കും.
കോവിഡ് വ്യാപനം അതിരൂക്ഷമാണ്. അതുകൊണ്ട് ട്യൂഷന് സെന്റര്‍ പോലും പ്രവര്‍ത്തിക്കരുത് എന്ന കര്‍ശന നിര്‍ദ്ദേശമാണ് നിലവില്‍ നല്‍കിയിട്ടുള്ളത്. കുട്ടികളെ വീടിന് പുറത്തുവിടരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കുന്നു.
അതുകൊണ്ടുതന്നെ അധ്യയനവര്‍ഷം ഓണ്‍ലൈന്‍ ക്ലാസുകളുമായി തുടങ്ങാനാണ് സാധ്യത. വിക്ടേഴ്സ് ചാനല്‍ സാമൂഹിക മാധ്യമങ്ങള്‍ എന്നിവ ഉപയോഗിച്ചുള്ള പഠന രീതിയെ ആണ് ആശ്രയിക്കുക. ഇക്കാര്യത്തില്‍ നയപരമായ തീരുമാനം മുഖ്യമന്ത്രി കൈക്കൊള്ളുമെന്നാണ് റിപ്പോര്‍ട്ട്.