കൊവിഡ് കാലത്തെ സ്കൂള്‍ പഠനം; നിബന്ധനകള്‍ ഇങ്ങനെ
കൊവിഡിനെ തുടര്‍ന്നുണ്ടായ 9 മാസത്തെ ഇടവേളയ്ക്ക് ശേഷം ജനുവരി ഒന്നു മുതല്‍ സ്കൂളുകള്‍ തുറക്കുകയാണ്. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും സുരക്ഷ പരിഗണിച്ച് നിരവധി നിര്‍ദ്ദേശങ്ങളാണ് സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.
സ്കൂള്‍ തുറക്കുന്നതിന്റെ ആദ്യ ഒരു ആഴ്ച ഒരു ബെഞ്ചില്‍ ഒരു കുട്ടി എന്ന നിലയിലാവും ക്ലാസുകള്‍ ക്രമീകരിക്കുക. ഒരേസമയം 50 ശതമാനം കുട്ടികളെ മാത്രമേ ക്ലാസില്‍ അനുവദിക്കൂ. കുട്ടികള്‍ തമ്മില്‍ സാമൂഹിക അകലം പാലിക്കണം. ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുന്നത് ഒഴിവാക്കണം. ക്ലാസില്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ പങ്കുവെക്കരുത്. സ്കൂളുകളില്‍ മാസ്ക്, ഡിജിറ്റല്‍ തെര്‍മോമീറ്റര്‍, സാനിറ്റൈസര്‍, സോപ്പ് എന്നിവ ഉണ്ടാവണം. കുട്ടികളെ സ്കൂളുകളില്‍ പ്രവേശിപ്പിക്കാന്‍ രക്ഷിതാക്കളുടെ സമ്മതപത്രം നിര്‍ബന്ധമാണ്. പഠിക്കാന്‍ സ്കൂളിലേക്ക് എത്താന്‍ കഴിയാത്ത കുട്ടികള്‍ക്ക് സമൂഹമാധ്യമങ്ങള്‍ വഴി ക്ലാസുകള്‍ നല്‍കാം.