സച്ചിന് ബേബിയും മുഹമ്മദ് അസറുദ്ദീനും ബെംഗളൂരുവില്‍; വിഷ്ണു ദല്‍ഹിയിലും
ചെന്നൈ: ഐപിഎല്‍ താരലേലത്തില്‍ താരങ്ങളായി മലയാളി താരങ്ങളും. സയ്യദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവച്ച കാസര്കോട്ടുകാരന് മുഹമ്മദ് അസറുദ്ദീനെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ലേലത്തില്‍ പിടിച്ചു. അടിസ്ഥാന വിലയായ ഇരുപത് ലക്ഷത്തിനാണ് മുഹമ്മദ് അസറുദ്ദീനെ ബെംഗളൂരു വാങ്ങിയത്. കേരള ടീം ക്യാപ്്റ്റനായ സച്ചിന് ബേബിയേയും ബെംഗളൂരു സ്വന്തമാക്കി. ഇരുപത് ലക്ഷമാണ് സച്ചിന് ബേബിക്കായി ബെംഗളൂരു മുടക്കിയത്. അതേസമയം കേരളത്തിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്്സ്മാനായ വിഷ്ണു വിനോദിനെ ദല്‍ഹി ക്യാപിറ്റല്‍സ് ടീമിലെത്തിച്ചു. അടിസ്ഥാന വിലയായ ഇരുപത് ലക്ഷത്തിനാണ് വിഷ്ണു വിനോദിനെ ദല്‍ഹി വാങ്ങിയത്്.