Monday, May 06, 2024
 
 
⦿ സൗജന്യ തൊഴില്‍ പരിശീലനം ⦿ ഹോട്ടല്‍ മാനേജ്മെന്റ് കോഴ്‌സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്ഷോപ്പ് ⦿ അധ്യാപകർക്കുള്ള കൈറ്റിന്റെ എഐ പരിശീലനം ആദ്യ ബാച്ച് പൂർത്തിയായി ⦿ ജൂൺ 3 ന് സ്‌കൂളുകൾ തുറക്കും;  മുന്നൊരുക്കം സമയബന്ധിതമായി പൂർത്തീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം ⦿ തീയതി നീട്ടി ⦿ വെബ് ഡെവലപ്മെന്റ് കോഴ്സിൽ അപേക്ഷിക്കാം ⦿ ലൈഫ് ഗാര്‍ഡ് നിയമനം ⦿ ജില്ലാ കലക്ടറുടെ സഹായത്തണലില്‍ പൂവിടുന്ന കായിക സ്വപ്നങ്ങളുമായി ശിവാനി ⦿ ഉഷ്ണതരംഗസാധ്യത; തൊഴിൽ സമയക്രമീകരണം ഹൈറേഞ്ച് മേഖലയ്ക്കും ബാധകം: ലേബർ കമ്മീഷണർ ⦿ കാലാവസ്ഥാ മുന്നൊരുക്കവും പകര്‍ച്ചവ്യാധി പ്രതിരോധവും സുരക്ഷ ഉറപ്പാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം – കലക്ടര്‍ ⦿ ഇന്റഗ്രേറ്റഡ് സർട്ടിഫിക്കറ്റ് കോഴ്സ് ⦿ സൂര്യാഘാതത്തില്‍ നിന്ന് മൃഗങ്ങളെയും സംരക്ഷിക്കണം ⦿ ഹജ്ജ് വാക്‌സിനേഷന്‍ ക്യാമ്പ് ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്‌ഷോപ് ⦿ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു ⦿ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം ⦿ തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ⦿ കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം ⦿ തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് രണ്ടു പേർ മരിച്ചു; അ‍ഞ്ച് പേർ‌ക്ക് പരുക്ക് ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട് ⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ
News

ശബരിമല വിധി ഒറ്റനോട്ടത്തിൽ..!

14 November 2019 03:48 PM

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശന പുനഃപരിശോധനാ ഹര്‍ജികള്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിനായി ഏഴംഗ ഭരണഘടന ബെഞ്ച് ഇതു സംബന്ധമായ ഏഴു സുപ്രധാന വിഷയങ്ങള്‍ പരിശോധിക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി. ഈ ഏഴ് കാര്യങ്ങളില്‍ ഏഴംഗ ബെഞ്ച് തീരുമാനമെടുക്കുന്നതുവരെ ശബരിമലയുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹര്‍ജികളിലും റിട്ട് ഹര്‍ജികളിലും തീരുമാനമെടുക്കുന്നത് മാറ്റിവെക്കാനാണ് സുപ്രീം കോടതിയുടെ തീരുമാനം.

മുസ്ളീം സ്ത്രീകളുടെ പള്ളി പ്രവേശനം, അന്യ മതസ്ഥനെ വിവാഹം ചെയ്ത പാഴ്‌സി സ്ത്രീകൾക്കുള്ള വിലക്ക്, ദാവൂദി ബോറകൾക്ക് ഇടയിലെ ചേലാകർമ്മം എന്നീ വിഷയങ്ങളിൽ പരിഗണനയിൽ ഇരിക്കുന്ന ഹർജികളുമായി ശബരിമല വിധിക്ക് ബന്ധമുണ്ടെന്നാണ് കോടതി കണ്ടെത്തൽ.
ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾ നിലവിലെ ബെഞ്ചുകൾ ഭരണഘടന ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടാനുള്ള സാധ്യത തള്ളിക്കളയാൻ ആകില്ല.

ഭരണഘടന ബഞ്ചിന്റെ പരിഗണനയ്ക്ക് വരാൻ സാധ്യതയുള്ള ഏഴു വിഷയങ്ങൾ കോടതി അക്കമിട്ടു നിരത്തിയിട്ടുണ്ട്. ഭരണഘടന ഉറപ്പു നൽകുന്ന മത വിശ്വാസത്തിനുള്ള സ്വാതന്ത്ര്യം, തുല്യത എന്നിവയുമായി ബന്ധപ്പെട്ടതാണ് ഈ ചോദ്യങ്ങൾ.

ശിരൂർ മഠവുമായി ബന്ധപ്പെട്ട കേസിൽ ഓരോ മതവിഭാഗത്തിനും അവരുടെ അനിവാര്യ ആചാരങ്ങൾ നിശ്ചയിക്കാം എന്നു ഏഴംഗ ബഞ്ച് നിശ്ചയിച്ചിട്ടുണ്ട്. തുടർന്നുള്ള അജ്മീർ ദർഗ കേസിലെ അഞ്ചംഗ ബഞ്ച് വിധിയുടെ പശ്ചാത്തലത്തിലും ആചാരങ്ങൾ കോടതി തീരുമാനിക്കണോ എന്നതിൽ ഭിന്നതകളുണ്ട്, അതുകൊണ്ട് ഇക്കാര്യം വിശാല ബഞ്ച് പരിശോധിക്കേണ്ടതായുണ്ട്.

ഇവയ്ക്കൊപ്പം 1965ലെ ഹിന്ദു ആരാധനാലയ ചട്ടം ശബരിമലയ്ക്ക് ബാധകമാകുമോ എന്നും വിശാല ബെഞ്ചിന് പരിശോധിക്കാം. ഇതിന്റെ ഭാഗമായി ബന്ധപ്പെട്ട കക്ഷികൾക്ക് വീണ്ടും വാദത്തിന് അവസരം നൽകണമോ എന്നു വിശാലബെഞ്ചിന് പരിശോധിക്കാം.

ചീഫ് ജസ്റ്റിസ് രൂപം നൽകാൻ സാധ്യതയുള്ള വിശാല ബഞ്ച് ഈ വിഷയങ്ങളിൽ തീരുമാനം എടുക്കുന്നത് വരെയാണ് ശബരിമല യുവതീ പ്രവേശന വിധിക്ക് എതിരായ പുനപരിശോധന, റിട്ട് ഹർജികൾ തീർപ്പാക്കാതെ തുടരുക.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസുമാരായ ഇന്ദു മൽഹോത്ര, എ എം ഖാൻവിൽക്കർ എന്നിവരുടേതാണ് മേൽപറഞ്ഞ ഭൂരിപക്ഷ വിധി. യുവതീ പ്രവേശന വിധി സ്റ്റേ ചെയ്തതായി ഭൂരിപക്ഷ വിധിയിൽ ഇല്ല.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration