പിണറായി വിജയന്റെ കട്ടൗട്ടിന്റെ തല വെട്ടിമാറ്റിയ നിലയില്‍; പിന്നില്‍ ബി.ജെ.പിയെന്ന് സി.പി.എം
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ടൗട്ടിന്റെ തല വെട്ടിമാറ്റിയ നിലയില്‍. മമ്ബറം പാലത്തിന് താഴെ സ്ഥാപിച്ച കൂറ്റന്‍ കട്ടൗട്ടിന്റെ തലഭാഗം വെട്ടി മാറ്റിയ നിലയിലാണ് കാണപ്പെടുന്നത്. സംഭവത്തിന് പിന്നില്‍ ബി.ജെ.പി- ആര് എസ് എസ് പ്രവര്‍ത്തകര്‍ ആണെന്നാണ് സിപിഎമ്മിന്റെ ആരോപണം.
ആര്.എസ്.എസ് ബി.ജെ.പി സംഘമാണ് ഇതിന് പിന്നിലെന്ന് എം.വി ജയരാജന് മാധ്യമങ്ങളോട് പറഞ്ഞു. എല്‍.ഡി.എഫ് വിജയം സുനിശ്ചിതമായപ്പോള്‍ പ്രകോപനമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ഗൂഢാലോചന നടത്തിയാണ് കട്ടൗട്ട് നശിപ്പിച്ചതെന്നും എം.വി ജയരാജന് പറഞ്ഞു.