പത്ത് ഉപഗ്രഹങ്ങളെയും വഹിച്ചുള്ള പി.എസ്.എല്‍.വി വിക്ഷേപണം വിജയകരം
ഭൗമ നിരീക്ഷണ ഉപഗ്രഹവുമായി ഐ.എസ്.ആര്.ഒയുടെ പി.എസ്.എല്‍.വി - സി 49 വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പെ്യ്സ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. ഇന്ത്യയുടെ ഭൗമ ഉപഗ്രഹമായ ഇ.ഒ.എസ് ഒന്നിനൊപ്പം ഒന്‍പത് വിദേശ ഉപഗ്രഹങ്ങളെയും ഭ്രമണപഥത്തില്‍ എത്തിക്കുകയായിരുന്നു പി.എസ്.എല്‍.വി - സി 49 ന്റെ ലക്ഷ്യം.
കൃഷി, വന സംരക്ഷണം, ദുരന്തനിവാരണം എന്നീ മേഖലകളില്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്നതാണ് ഇ.ഒ.എസ് ഉപഗ്രഹം. കോവിഡ് പ്രോട്ടോക്കോളിനിടയിലും ക്വാളിറ്റിയില്‍ വിട്ടുവീഴ്ച്ച ചെയ്യാതെയായിരുന്നു വിക്ഷേപണമെന്നും, ടീമെന്ന നിലയില്‍ വളരെ വേറിട്ടതായിരുന്നു മിഷനെന്നും ഐ.എസ്.ആര്.ഒ തലവന്‍ കെ ശിവന് മാധ്യമങ്ങളോട് പറഞ്ഞു.
ഈ വര്‍ഷത്തെ ഐ.എസ്.ആര്.ഒയുടെ ആദ്യ മിഷനായിരുന്നു പി.എസ്.എല്‍.വി - സി 49. ലിത്വാനിയയുടെ ഒന്നും ലക്സംബര്‍ഗ്, അമേരിക്ക എന്നിവയുടെ നാല് വീതം ഉപഗ്രഹങ്ങളുമായാണ് പി.എസ്.എല്‍.വി ബഹിരാകാശത്തേക്ക് കുതിച്ചത്.