സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സൂചനാ സമരം നടത്തി
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സൂചനാ സമരം നടത്തി. വേതന കുടിശ്ശികയും ഡിഎ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.
രാവിലെ 8 മുതല്‍ 11 മണി വരെ ഒപിയും എലെക്റ്റിവ് ശസ്ത്രക്രിയകളും മാറ്റി വച്ചായിരുന്നു ഡോക്ടര്‍മാരുടെ പ്രതിഷേധം. അത്യാഹിത വിഭാഗവും, കൊവിഡ് ചികിത്സയും മുടക്കിയില്ല. ഇന്ന് മുതല്‍ അധ്യാപനം, മെഡിക്കല്‍ ബോര്‍ഡ് യോഗങ്ങള്‍, പേ വാര്‍ഡ് ഡ്യൂട്ടി, വിഐപി ഡ്യൂട്ടികള്‍ , നോണ്‍ കോവിഡ് മീറ്റിംഗുകള്‍ എന്നിവ കേരള ഗവണ്മെന്്റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന് ബഹിഷ്കരിക്കും.
2016 മുതലുള്ള വേതന കുടിശ്ശികയും ഡി എ അടക്കമുള്ള ആനുകൂല്യങ്ങളും നല്‍കണമെന്നാണ് ഡോക്ടര്‍മാരുടെ ആവശ്യം. അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ ഫെബ്രുവരി 9ന് അനിശ്ചിതകാല സമരം തുടങ്ങാനാണ് കെജിഎംസിടിഎ യുടെ തീരുമാനം.