കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് മേയ് ആദ്യം നടക്കും
തിരുവനന്തപുരം: കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് മേയ് ആദ്യം നടക്കും. രണ്ടു ഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പ്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയാണ് ഇക്കാര്യം അറിയിച്ചത്.
തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്തിയാല്‍ ഉദ്യോഗസ്ഥ വിന്യാസം ബുദ്ധിമുട്ടുണ്ടാക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. മേയ് 31- നകം ഫലം പ്രഖ്യാപിച്ചു തെരഞ്ഞെടുപ്പു നടപടികള്‍ പൂര്‍ത്തിയാക്കും.
കഴിഞ്ഞ തവണത്തേക്കാള്‍ 15000 പോളിംഗ് സ്റ്റേഷനുകള്‍ അധികമുണ്ടാകും.കോവിഡ് രോഗികള്‍ക്ക് പോസ്റ്റല്‍ വോട്ട് ഏര്‍പ്പെടുത്തുന്നതു പരിഗണനയിലുണ്ട്.
അന്തിമ വോട്ടര്‍ പട്ടിക ജനുവരി ആദ്യം പ്രസിദ്ധീകരിക്കും. ഡിസംബര്‍ 31- നുശേഷം അപേക്ഷ നല്‍കുന്നവര്‍ക്ക് വേണ്ടി സപ്ലിമെന്ററി പട്ടിക പിന്നീട് പ്രസിദ്ധീകരിക്കുമെന്നും മീണ പറഞ്ഞു.