കെ.എസ്.യു നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും
പൊലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് നാളെ കെ.എസ്.യു സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തും. നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ പ്രതിഷേധിക്കാനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. പി.എസ്.സി നിയമന വിഷയത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു സെക്രട്ടറയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്.
പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കണ്ട്രോള് റൂം സിഐ എസി സദന് ഉള്‍പ്പെടെ പൊലീസുകാര്‍ക്കും പരിക്കുണ്ട്. സംസ്ഥാന വൈസ് പ്രസിഡണ്ട് സ്നേഹ, തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് സൈദാലി, എന്എസ്യു നേതാവ് എറിക് സ്റ്റീഫന്‍ എന്നിവരും പരിക്കേറ്റവരിലുണ്ട്. സെക്രട്ടറിയേറ്റില്‍ നിരാഹാരമിരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് കെ.എസ്.യു മാര്‍ച്ച് നടത്തിയത്.