ജോണ്സന് ആന്‍ഡ് ജോണ്സന് കോവിഡ് വാക്സിന് പരീക്ഷണം താത്കാലികമായി നിര്‍ത്തിവെച്ചു
വാഷിംഗ്ടണ്‍ : മരുന്നു പരീക്ഷണത്തിനിടെ ഒരാളില്‍ വിപരീത ഫലം ഉണ്ടായതിനെ തുടര്‍ന്ന് ജോണ്സന് ആന്‍ഡ് ജോണ്സന് കമ്പനി കോവിഡ് വാക്സിന് പരീക്ഷണം താത്കാലികമായി നിര്‍ത്തിവെച്ചു.
'ഇത്തരം പരീക്ഷണങ്ങള്‍ക്കിടെ പല തരത്തിലുള്ള വിപരീത ഫലങ്ങളും ഉണ്ടാകാം. അത്തരം സാഹചര്യത്തില്‍ പരീക്ഷണങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കേണ്ടി വരുമെന്ന് 'കമ്പനി പറഞ്ഞു.
സെപ്റ്റംബറിലാണ് കമ്പനി മൂന്നാം ഘട്ട പരീക്ഷണം ആരംഭിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 60000 പേരിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ മരുന്നു നല്കാന് തീരുമാനിച്ചത്. അര്‍ജെന്റിന, ചിലി, പെറു, കൊളംബിയ, ബ്രസീല്‍, സൗത്ത് ആഫ്രിക്ക, മെക്സിക്കോ എന്നിവിടങ്ങളിലും മരുന്നു പരീക്ഷണം നടക്കുന്നു.