Sunday, May 05, 2024
 
 
⦿ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു ⦿ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം ⦿ തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ⦿ കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം ⦿ തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് രണ്ടു പേർ മരിച്ചു; അ‍ഞ്ച് പേർ‌ക്ക് പരുക്ക് ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട് ⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി
News

കോവിഡ് പ്രതിസന്ധിയെ ഇന്ത്യ അവസരമാക്കി മാറ്റും; പ്രധാനമന്ത്രി നരേന്ദ്ര മോദി

18 June 2020 02:48 PM

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയെ ഇന്ത്യ അവസരമായി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാണിജ്യ ഖനനത്തിനായുള്ള കല്‍ക്കരി ഖനികളുടെ ലേലത്തിന് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ലേലം ആരംഭിച്ചത്. 41 കല്‍ക്കരി ഖനികളാണ് ലേലം ചെയ്യുന്നത്. കൊറോണ വൈറസ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയെ മറി കടക്കാനായി സര്‍ക്കാര്‍ വിഭാവനം ചെയ്ത ആത്മ നിര്‍ഭര്‍ ഭാരത് നടപടികളുടെ ഭാഗമായാണ് കല്‍ക്കരി ഖനികള്‍ ലേലം ചെയ്യുന്നത്.

ഇന്ത്യയെ ഊര്‍ജ മേഖലയില്‍ സ്വയം പര്യാപ്തമാക്കാന്‍ ഉതകുന്നതാണ് ഈ നടപടിയെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യം പ്രതിസന്ധികളെ അവസരമാക്കി മാറ്റും. ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കലാണ് സ്വയം പര്യാപ്തത. ഇന്ത്യ ഏറ്റവും വലിയ കയറ്റുമതി രാഷ്ട്രമാകും. രാജ്യം ഉടന്‍ കല്‍ക്കരി ഉത്പാദനത്തില്‍ മുന്നിലെത്തും. ഈ മേഖലയില്‍ ഇന്ത്യ ഏറ്റവും വലിയ കയറ്റുമതി രാഷ്ട്രമാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കല്‍ക്കരി ഖനന ലേലത്തിലൂടെ എല്ലാ എല്ലാമേഖലകളെയും സഹായിക്കാനാകുമെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി.

കല്‍ക്കരി ഖനന ലേലം ആരംഭിച്ചതോടെ വ്യവസായങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. വാണിജ്യ കല്‍ക്കരി ഖനനത്തിന്റെ വ്യാപനം സ്വകാര്യമേഖലയുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കും, ഇത് ഉയര്‍ന്ന ഉല്‍പാദനത്തിലേക്ക് നയിക്കുകയും ഈ മേഖലയില്‍ മത്സരം വര്‍ദ്ധിക്കുകയും ചെയ്യും. ഇത് രാജ്യത്തെ സാമ്പത്തിക പുരോഗതിയിലേക്ക് നയിക്കുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

ഗ്രാമങ്ങളിലെ ഉപജീവന അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായുള്ള പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ റോജ്ഗാര്‍ അഭിയാന്‍ പദ്ധതി ജൂണ്‍ 20 ന് ആരംഭിക്കും. സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികള്‍ക്കും ഗ്രാമീണ പൗരന്മാര്‍ക്കും ഉപജീവനത്തിനുള്ള അവസരവും ശാക്തീകരണവും നല്‍കുന്നതിനാണ് പദ്ധതി ആരംഭിക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കുടിയേറ്റ തൊഴിലാളികളെ സഹായിക്കുന്നതിനായി 6 സംസ്ഥാനങ്ങളില്‍ നിന്നുള്ള 116 ജില്ലകളില്‍ 125 ദിവസങ്ങളില്‍ പദ്ധതിയുടെ ഭാഗമായി ക്യാമ്പെയ്ന്‍ നടത്തും. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജിലൂടെ 39 കോടി ജനങ്ങള്‍ക്ക് 34,000 കോടി രൂപയുടെ സാമ്പത്തിക സഹായം ലഭിച്ചുവെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായ ജനങ്ങളെ സഹായിക്കാന്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിലാണ് ഈ തുക അനുവദിച്ചത്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration