കാശ്മീരിൽ നാല് ലഷ്കര്‍ ഭീകരരെ സുരക്ഷാസേന പിടികൂടി
ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ നാല് ലഷ്കര്‍ ഭീകരര്‍ പിടിയില്‍. സോപോറില്‍നിന്ന് സുരക്ഷാസേനയാണ് ഭീകരരെ പിടികൂടിയത്. ഇന്നലെ കാഷ്മീരിലെ പുല്‍വാമയില്‍ ഭീകരരുമായുണ്ടായ സംഘര്‍ഷത്തില്‍ സിആര്‍പിഎഫ് ജവാന് വീരമൃത്യു വരിച്ചിരുന്നു. മഹാരാഷ്ട്രയിലെ സോളാപ്പുര്‍ ജില്ലക്കാരനായ സുനില്‍ കാലെയാണു വീരമൃത്യു വരിച്ചത്. രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചു.