ഐഎഫ്എഫ്കെ;സമഗ്ര സംഭാവനാ പുരസ്കാരം സൊളാനസിന്
24–-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി ഏർപ്പെടുത്തിയ സമഗ്ര സംഭാവനാ പുരസ്കാരം അർജന്റീനിയൻ സംവിധായകൻ ഫെർണാണ്ടോ സൊളാനസിന്. അഞ്ചുലക്ഷം രൂപയാണ് സമ്മാനത്തുക. സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങൾക്ക് ക്യാമറയെ സമരായുധമാക്കിയ സംവിധായകനാണ് സൊളാനസ്. അദ്ദേഹത്തിന്റെ അഞ്ച് ചിത്രം മേളയിൽ പ്രദർശിപ്പിക്കും.
ഡിസംബർ ആറ് മുതൽ 13 വരെ മേള തിരുവനന്തപുരത്ത് നടക്കും. ആറിന് വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. നടി ശാരദ മുഖ്യാതിഥിയാകും. ശാരദയുടെ റെട്രോസ്പെക്റ്റീവും മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 14 തിയറ്ററിലായി നൂറ്റിഎൺപതോളം ചിത്രം പ്രദർശിപ്പിക്കും.