Saturday, September 21, 2024
 
 

സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു...വില കുറയുന്നത് തുടര്‍ച്ചയായ രണ്ടാംദിവസം

the indian state the indian state
25 March 2021 09:30 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു. പെട്രോളിനും ഡീസലിനും 21 പൈസയാണ് കുറഞ്ഞത്.

പെട്രോള്‍ ലിറ്ററിന് 91.05 രൂപയും ഡീസല്‍ 85.63 രൂപയുമാണ് ഇന്നത്തെ വില.തുടര്‍ച്ചയായ രണ്ടാംദിവസമാണ് ഇന്ധനവിലയില്‍ നേരിയ കുറവുണ്ടാകുന്നത്.

16 തവണയാണ് ഫെബ്രുവരിയില്‍ വില കൂട്ടിയത്. ഇതോടെ, വില റെക്കോഡ് ഉയരത്തിലെത്തി നില്‍ക്കുകയായിരുന്നു. എന്നാല്‍ കേരളം, തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ, വില വര്‍ധനയില്‍ സ്തംഭനമുണ്ടായി. ഇതോടെയാണ് 24 ദിവസങ്ങളായി വില മാറ്റമില്ലാതെ തുടര്‍ന്നത്.

കഴിഞ്ഞ 24 ദിവസങ്ങളായി മാറ്റമില്ലാതെ തുടര്‍ന്ന പെട്രോള്‍, ഡീസല്‍ വില ബുധനാഴ്ച നേരിയ തോതില്‍ കുറഞ്ഞിരുന്നു. ബുധനാഴ്ച കൊച്ചി നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 91.15 രൂപയും ഡീസലിന് 85.74 രൂപയുമായിരുന്നു വില.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration