തെരഞ്ഞെടുപ്പ് പ്രചാരണം; രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രിയങ്ക ഗാന്ധി ഇന്ന് ആസാമിലെത്തും
ദിസ്പുര്‍: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് ആസാമിലെത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തുന്ന പ്രിയങ്ക ആറ് തെരഞ്ഞെടുപ്പ് പ്രചരണ റാലികളെ അഭിസംബോധന ചെയ്യും.
പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പത്രിക രാഹുല്‍ ഗാന്ധി ഇന്നലെ പ്രകാശനം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പ്രിയങ്കയുടെ സന്ദര്‍ശനം. ജോര്‍ഹത്ത്, നസീറ, ഖുംതായ് എന്നിവിടങ്ങളില്‍ ഇന്ന് നടക്കുന്ന റാലികളില്‍ പ്രിയങ്ക പങ്കെടുക്കും.