യുഎസില്‍ കടുവകള്‍ക്കും, സിംഹങ്ങള്‍ക്കും കൊറോണ സ്ഥിരീകരിച്ചു
ന്യൂയോര്‍ക്ക്: മനുഷ്യര്‍ക്ക് പുറമെ അമേരിക്കയില്‍ മൃഗങ്ങളിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ന്യൂയോര്‍ക്കിലെ ബ്രോണ്‍സ് മൃഗശാലയിലെ നാലു കടുവകള്‍ക്കും മൂന്ന് സിംഹങ്ങള്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ മൃഗങ്ങളുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു. ജീവനക്കാരില്‍ നിന്നാകാം മൃഗങ്ങള്‍ക്ക് കൊറോണ പടര്‍ന്നതെന്ന നിഗമനത്തിലാണ് അധികൃതര്‍. ഏപ്രില്‍ ആദ്യ ആഴ്ചയിലും മൃഗശാലയിലെ മറ്റ് മൃഗങ്ങള്‍ക്കും രോഗബാധ സ്ഥിരീകരിച്ചിരുന്നു. അമേരിക്കയില്‍ കൊറോണ ബാധിതരുടെ എണ്ണം ഗണ്യമായി ഉയരുകയാണ്. 849,092 പേര്‍ക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചത്. ഇവിടെ മരണസംഖ്യ 47,681 ആയി ഉയര്‍ന്നു.