വീണ്ടും തുടര്‍ച്ചയായ ബാങ്ക് അവധികള്‍... ഏഴു ദിവസം ബാങ്ക് പ്രവര്‍ത്തിക്കില്ല
വീണ്ടും തുടര്‍ച്ചയായ ബാങ്ക് അവധികള്‍.... മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 4 വരെ രണ്ട് ദിവസമേ ബാങ്ക് പ്രവൃത്തിക്കൂ. 27 നാലാം ശനിയും 28 ഞായറാഴ്ചയുമാണ്. 29 ന് ഹോളി അവധിയായതിനാല്‍ ചില ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.
സാമ്ബത്തിക വര്‍ഷം അവസാനിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 31നും ഏപ്രില്‍ ഒന്നിനും കസ്റ്റമര്‍ സര്‍വ്വീസ് ഉണ്ടായിരിക്കില്ല. ഏപ്രില്‍ രണ്ടിന് ദു:ഖവെള്ളിയായതിനാല്‍ ബാങ്ക് പ്രവര്‍ത്തിക്കില്ല. ഏപ്രില്‍ 4 ഞായറാഴ്ച അവധിയാണ്. ഫലത്തില്‍ 9 ദിവസത്തില്‍ ഏഴ് ദിവസവും ബാങ്ക് അവധി ആയിരിക്കും.
അതേസമയം കഴിഞ്ഞയാഴ്ച അവധി ദിവസങ്ങള്‍ക്ക് ശേഷം രണ്ട് ദിവസത്തെ പണിമുടക്കു കൂടി എത്തിയതിനാല്‍ നാലു ദിവസമാണ് ബാങ്കിങ് സേവനങ്ങള്‍ മുടങ്ങി. ഇത് ഇടപാടുകാരെ വലിയ രീതിയില്‍ ബുദ്ധിമുട്ടിലാക്കി.
ബാങ്കിങ് മേഖലയിലെ ഒന്‍പത് സംഘടനകളുടെ ഐക്യവേദിയായ യുഎഫ്ബിയുവിന്റെ ആഭിമുഖ്യത്തിലാണ് ബാങ്ക് ജീവനക്കാരുടെ രണ്ടു ദിവസത്തെ രാജ്യ വ്യാപക പണിമുടക്ക്. പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയാണ് ജീവനക്കാരും ഓഫിസര്‍മാരും പണിമുടക്കിയത്.