പൊലീസ് സ്റ്റേഷനുകളില്‍ ഇനി പരാതികള്‍ ഓണ്‍ലൈനായി സ്വീകരിക്കും
തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തില്‍ പൊലീസ് സ്റ്റേഷനുകളില്‍ പരാതികള്‍ ഓണ്‍ലൈനായി സ്വീകരിക്കുന്നതിന് പ്രാധാന്യം നല്‍കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശിച്ചു. പരാതികള്‍ എത്രയും വേഗം തീര്‍പ്പാക്കി ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ മറുപടി നല്‍കണം. റെയില്‍വേ സ്റ്റേഷനുകളില്‍ എത്തുന്നവര്‍ക്ക് വീടുകളിലേക്ക് പോകാനുള്ള യാത്രാസൗകര്യം ലഭിക്കുന്നില്ലെന്ന പരാതി പരിഹരിക്കുന്നതിന് ജില്ലാ ഭരണകൂടത്തെ സഹായിക്കാനും ക്രമസമാധാന പ്രശ്നങ്ങള്‍ ഒഴിവാക്കാനും പൊലീസ് ശ്രമിക്കും.
വിമാനത്താവളങ്ങളില്‍ എത്തുന്നവര്‍ ബസുകളില്‍ കയറിയശേഷം അടുത്ത വിമാനത്തില്‍ എത്തുന്നവര്‍ക്കായി കാത്തിരിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന് ബന്ധപ്പെട്ടവരുമായി ചര്‍ച്ചചെയ്ത് പരിഹാരം കണ്ടെത്തണം. നിര്‍മ്മാണ സാമഗ്രികളുടെ വില വര്‍ദ്ധിപ്പിക്കുന്നത് തടയുന്നതിന് ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് നടപടി സ്വീകരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.