സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് പട്ടിക റദ്ധാക്കില്ല;ഒരു വർഷത്തിനകം നിയമനം: പി.എസ്.സി ചെയർമാൻ
കൊച്ചി: സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് പട്ടികയുമായി മുന്നോട്ട് പോകുമെന്ന് പി.എസ്.സി ചെയര്മാന് എം.കെ സക്കീര്‍. ഒരു വര്‍ഷത്തിനകം റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്താനാകുമെന്നാണ് പ്രതീക്ഷ. മൂന്ന് പേര് ചെയ്ത തെറ്റിന് ഉദ്യോഗാര്‍ഥികള്‍ മുഴുവന്‍ കുറ്റക്കാരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് അടുത്ത കമ്മീഷന് യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഇതിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. പരീക്ഷ നടത്തിപ്പില്‍ പി.എസ്.സിയുടെ ഭാഗത്ത് നിന്ന് തെറ്റുപറ്റിയതായി റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ചോദ്യപേപ്പറുകള്‍ ചോര്‍ന്നുപോയെന്നോ പി.എസ്.സിക്ക് തെറ്റ് സംഭവിച്ചെന്നോ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.എ.പി ബറ്റാലിയന് പരീക്ഷയിലാണ് കോപ്പിയടി നടന്നത്. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലെ അഖില്‍ ചന്ദ്രന് എന്ന വിദ്യാര്‍ഥിയെ കുത്തിയ കേസിലെ പ്രതികളാണ് പരീക്ഷാ കോപ്പിയടി കേസിലും ഉള്‍പ്പെട്ടത്. കേസിലെ പ്രതിയായ ശിവരഞ്ജിത്ത് ലിസ്റ്റിലെ ഒന്നാം റാങ്കുകാരനാണ്. മറ്റൊരു പ്രതിയായ നസീമിന് 25ാം റാങ്കാണ് ലഭിച്ചത്.