സംസ്ഥാനത്ത് ജില്ലകള്‍ക്കുള്ളില്‍ ബസ് സര്‍വ്വീസ് തുടങ്ങുന്നു; നിരക്ക് കൂടും
തിരുവനന്തപുരം : കൊവിഡ് 19നെ തുടര്‍ന്ന് രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നാലാംഘട്ടത്തിലേക്ക് കടന്നതോടെ കേരളം വലിയ ഇളവുകള്‍ നല്കാന് ഒരുങ്ങുന്നു. ഇതില്‍ പ്രധാനം ജില്ലക്ക് അകത്ത് ബസ് സര്‍വ്വീസ് ആരംഭിക്കാനാണ് നീക്കം. ബസ് യാത്രക്ക് നിരക്ക് കൂടും. ഒരു ബസില്‍ 24 യാത്രക്കാരെ മാത്രമേ അനുവദിക്കൂ. പ്രധാനമായും കെ എസ് ആര് ടി സിയെ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നീക്കങ്ങള്‍ നടക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ ബസ് നിരത്തിലിറക്കാനാകില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍ പറുന്നത്. അവരേയും കൂടെ നിര്‍ത്താനുള്ള ശ്രമമമാണ് നടക്കുന്നത്. ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം ഇന്ന് വൈകിട്ട് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.