കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്നായി മൂന്നു കിലോ 350 ഗ്രാം സ്വര്‍ണം പിടികൂടി. സ്വര്‍ണം കടത്താന്‍ ശ്രമിച്ചത് താമരശ്ശേരി സ്വദേശി കോരങ്ങാട് ഷാനവാസ് , കണ്ണൂര്‍ സ്വദേശി എം വി സൈനുദ്ദീന്‍ എന്നിവരാണ്.
ഷാനവാസ് സോക്സിന് ഉള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത് 3.350 കിലോ സ്വര്‍ണമാണ്. കാല്‍മുട്ടില്‍ ധരിച്ച ക്യാപ്പിനുള്ളില്‍ ആണ് സൈനുദ്ദീന്‍ സ്വര്‍ണ മിശ്രിതം ഒളിപ്പിച്ചത്. ഏകദേശം 1.65 കോടി രൂപയാണ് പിടിച്ചെടുത്ത സ്വര്‍ണത്തിന്റെ വിപണി മൂല്യം.