സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി: മരിച്ചത് മലപ്പുറം സ്വദേശി
തിരുവനന്തപുരം:സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. മലപ്പുറത്ത് മരിച്ച യുവാവിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചോക്കാട് സ്വദേശി ഇര്‍ഷദലി(29) ആണ് മരിച്ചത്. വിദേശത്തുനിന്നെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇന്നലെയാണ് ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ സ്രവപരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 52 ആയി.
ഇന്നലെമാത്രം ഏഴുകൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.ഇടുക്കി സ്വദേശി നാരായണന്, ആലുവ മാറമ്ബിളളി കുന്നത്തുകര സ്വദേശി ബീവാത്തു (63). കാസര്‍കോട് അണങ്കൂര്‍ സ്വദേശി ഖൈറുന്നീസ് (48), കോഴിക്കോട് പളളിക്കണ്ടി പി.കെ. കോയട്ടി (57), കരുനാഗപ്പളളി കുലശേഖരപുരം റഹിയാനത്ത് (55),കൊല്ലം പൂതക്കുളം സ്വദേശി രാധാകൃഷ്ണന്(56) , കണ്ണൂര്‍ തൃപ്പങ്ങോട്ടൂര്‍ സദാനന്ദന് (50) എന്നിവരുടെ മരണമാണ് ഇന്നലെ റിപ്പോര്‍ട്ടുചെയ്തത്.