14 സെക്കൻഡിൽ ഗോൾ റെക്കോഡുമായി അഞ്ജു തമാങ്
കളി തുടങ്ങി 14 സെക്കൻഡിൽ ഗോളടിച്ച് ഇന്ത്യൻ വനിതാ ഫുട്ബോൾ താരം അഞ്ജു തമാങ്. ഇന്ത്യൻ വനിതാ ഫുട്ബോൾ ലീഗിൽ ഗോകുലം കേരള എഫ്സിക്കായി കളിക്കുന്ന അഞ്ജു ബംഗാൾ സെൻട്രൽ എസ്എസ്ബിക്കെതിരെയാണ് ഗോളടിച്ചത്. മത്സരം ഗോകുലം അഞ്ചു ഗോളിന് ജയിച്ചു.
1999ൽ ദക്ഷിണേഷ്യൻ ഗെയിംസിൽ ഐ എം വിജയൻ ഭുട്ടാനെതിരെ 12 സെക്കൻഡിൽ ഗോളടിച്ച ചരിത്രമുണ്ട്. ഇന്ത്യൻ വനിതാ താരത്തിന്റെ വേഗമേറിയ ഗോൾ റെക്കോഡ് അഞ്ജുവിന് സ്വന്തമായി.