Monday, April 29, 2024
 
 
⦿ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാന്‍ വുക്കോമനോവിച്ച് ⦿ കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ⦿ വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ മീഡിയ മോണിറ്ററിങ് സെല്‍ ⦿ എ.എസ്.ഡി, എന്‍കോര്‍, പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷണത്തിന് കമ്മ്യൂണിക്കേഷൻ കണ്‍ട്രോള്‍ റൂം ⦿ ‘തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം’ എന്ന സന്ദേശമുയർത്തി വിളംബരഘോഷയാത്ര ⦿ തൃശൂര്‍ ജില്ലയില്‍ 58,141 കന്നിവോട്ടര്‍മാര്‍ ⦿ വെബ്കാസ്റ്റിങ്; മുഴുവന്‍ പോളിങ് ബൂത്തുകളിലും സി.സി.ടി.വി സ്ഥാപിച്ചു നിരീക്ഷിക്കാന്‍ കമാന്‍ഡ് കണ്‍ട്രോള്‍ റൂം സജ്ജം ⦿ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു ചിത്രങ്ങൾ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024- പോളിംഗ്  വിവിധ മണ്ഡലങ്ങളിൽ പുരോഗമിക്കുന്നു- ചിത്രങ്ങൾ ⦿ വിധിയെഴുതി കേരളം: പോളിംഗ് ശതമാനം 70 കടന്നു ⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി

എ.എ റഹീം ബ്രോക്കര്‍ പണി നിര്‍ത്തി ഉദ്യോഗാര്‍ത്ഥികള്‍ക്കൊപ്പം തെരുവില്‍ ഇറങ്ങണം: ഷാഫി പറമ്പില്‍

18 February 2021 09:09 PM

തിരുവനന്തപുരം: അര്‍ഹതപ്പെട്ട ജോലി ചോദിച്ച് ഉദ്യോഗാര്‍ത്ഥികള്‍ മുട്ടിലിഴഞ്ഞ് സമരം നടത്തുമ്പോള്‍ അവരുടെ പുറത്തുകയറി ആന കളിക്കുന്നത് ഡിവൈഎഫ്‌ഐ അവസാനിപ്പിക്കണമെന്നും എ.എ റഹീം മധ്യസ്ഥ വേഷം അഴിച്ചുവെച്ചും ബ്രോക്കര്‍ പണി അവസാനിപ്പിച്ചും ഉദ്യോഗാര്‍ത്ഥികള്‍ക്കൊപ്പം തെരുവില്‍ ഇറങ്ങി സമരം നടത്തുകയാണ് വേണ്ടതെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍. ഇനിയെങ്കിലും നേതൃത്വത്തെ തിരുത്താന്‍ തയാറാകണമെന്നാണ് സാധാരണക്കാരായ ആത്മാര്‍ത്ഥതയുള്ള ഡിവൈഎഫ്ഐ പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കാനുള്ളത്. സംഘടനാ ബോധം പണയം വെച്ച് അടിമകളെ പോലെ സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും കാല്‍ക്കല്‍ സര്‍ക്കാര്‍ ഉത്തരവിന്റെ എല്ലിന്‍ കഷ്ണങ്ങള്‍ ന്യായീകരണത്തിന് വേണ്ടി എടുത്തോടാന്‍ നില്‍ക്കുന്ന അവസ്ഥയിലേക്ക് ഡിവൈഎഫ്‌ഐ പ്രസ്ഥാനം അധഃപതിച്ചു പോകാന്‍ പാടില്ലായിരുന്നുവെന്നും നിരാഹാര സമരപ്പന്തലില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.


യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് മുഖം മറച്ച് പെട്രോള്‍ ബോംബുമായി വന്ന് പൊലീസിന് നേരെയെറിഞ്ഞ് സമരം നടത്തിയ ആളുകള്‍ യൂത്ത് കോണ്‍ഗ്രസിനെയും കെഎസ്‌യുവിനെയും സമരത്തിന്റെ കാര്യത്തില്‍ ഉപദേശിക്കാന്‍ വരേണ്ട. ആ ഉപദേശം കേള്‍ക്കേണ്ട ഗതികേട് തങ്ങള്‍ക്കില്ല. യൂത്ത് കോണ്‍ഗ്രസ് അടിയുറച്ച് നില്‍ക്കുന്നത് കേരളത്തിലെ യുവജനങ്ങളുടെ കൂടെയാണ്. അടുത്ത നിമിഷം ഉദ്യോഗാര്‍ത്ഥികളുടെ സമരം തീര്‍ന്നാല്‍ അതില്‍ ഏറ്റവും സന്തോഷിക്കുന്നത് യൂത്ത് കോണ്‍ഗ്രസാണ്. ഒരു മന്ത്രി വന്ന് അഞ്ചുമിനിട്ട് സംസാരിച്ചാല്‍ തീരുന്ന പ്രശ്‌നങ്ങളേ ഈ സമരക്കാര്‍ക്കുള്ളൂ. അതിന്റെ ക്രെഡിറ്റൊന്നും യൂത്ത് കോണ്‍ഗ്രസിന് വേണ്ട. ഉദ്യോഗാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകണമെന്ന് മാത്രമാണ് യൂത്ത് കോണ്‍ഗ്രസിന്റെ അജണ്ടയെന്നും അദ്ദേഹം പറഞ്ഞു.


യുവജന സമരങ്ങളില്‍ ഇടപെടാന്‍ കഴിയാതെ പോകുന്നതിന്റെ ജാള്യതയും യുവജന സമൂഹത്തില്‍ നഷ്ടപ്പെട്ടുപോയ പ്രസക്തിയും മധ്യസ്ഥ വേഷം കെട്ടി തലക്കെട്ടുകളുണ്ടാക്കി തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന് ഡിവൈഎഫ്‌ഐ വ്യാമോഹിക്കേണ്ട. നിങ്ങളുടെ യുവജന സംഘടനാ ലേബല്‍ അന്യം നിന്നു പോയിരിക്കുന്നു. പിണറായി വിജയന്റെ ഫാന്‍സ് അസോസിയേഷനും സര്‍ക്കാരിന്റെ അടിമകളും മാത്രമായി ഡിവൈഎഫ്‌ഐ നേതാക്കള്‍ മാറി. സമരം തീര്‍ക്കാന്‍ സര്‍ക്കാരിനോ ഡിവൈഎഫ്‌ഐക്കോ ആഗ്രഹമുണ്ടെങ്കില്‍ അടുത്ത പതിനഞ്ച് മിനിട്ടുകൊണ്ട് ആകാവുന്നതേയുള്ളൂ. റാങ്ക് ഹോള്‍ഡേഴ്‌സിന് നല്‍കാവുന്ന ഉറപ്പുകള്‍ നല്‍കിവേണം അത് അവസാനിപ്പിക്കേണ്ടതെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration