Sunday, May 03, 2026
 
 
⦿ ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു ⦿ പശ്ചിമ ബംഗാളില്‍ 15 ബൂത്തുകളില്‍ റീ പോളിങ് ⦿ രാജ്യത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് 4- 5 രൂപയും ഗാർഹിക സിലിണ്ടറിന് 50 രൂപ വരെയും കൂടിയേക്കും ⦿ നിതിന്‍ രാജിന്റെ കുടുംബത്തിന് വീട് ഒരുങ്ങുന്നു; സിപിഐഎം നിര്‍മ്മിച്ചു നല്‍കുന്ന വീടിന് തറക്കല്ലിട്ടു ⦿ സംവിധായകന്‍ സനോജ് മിശ്രയ്‌ക്കെതിരായ പോക്‌സോ കേസ് ⦿ നിതിന്‍ രാജിന്റെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന് ⦿ അനില്‍ അംബാനിയുടെ 3034 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി ⦿ കൊട്ടാരക്കരയില്‍ അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു ⦿ മില്‍മ പാലിന് 4 രൂപ കൂടും; വിലവര്‍ധന ഉടന്‍ നിലവില്‍ വരില്ല ⦿ ഇന്നുമുതല്‍ വൈദ്യുതി തടസം ഉണ്ടാകില്ല; കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങി മന്ത്രി കെ കൃഷ്ണന്‍കുട്ടി ⦿ പെട്രോള്‍ – ഡീസല്‍ വില വര്‍ധിപ്പിക്കില്ല; ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍ ⦿ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു ⦿ സംസ്ഥാനത്ത് ലോഡ് ഷെഡിങ് വൈകിട്ട് 6നും 12നും ഇടയിൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണം ⦿ നെടുങ്കണ്ടം ഇരട്ട കൊലപാതകം: പിടിയിലായ സജി കുറ്റം സമ്മതിച്ചു ⦿ കരുവാരക്കുണ്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം ⦿ മുണ്ടത്തിക്കോട് ദുരന്തം: നാലുപേരുടെ ശരീരഭാഗങ്ങള്‍ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു ⦿ സംസ്ഥാനത്ത് വേനൽ മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് ⦿ ഇടുക്കിയിൽ അമ്മയും മകനും കൊല്ലപ്പെട്ടെന്ന് സംശയം; പറമ്പിൽ രണ്ട് മൃതദേഹഭാഗങ്ങൾ ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം; 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ വൈദ്യുതി മുടങ്ങാം ⦿ സംസ്ഥാനത്ത് നാളെ ഹർത്താലിന് ആഹ്വാനം ⦿ 65 ലക്ഷം തട്ടി, നഗ്‌നദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി'; ഷിയാസ് കരീമിനെതിരെ പരാതി ⦿ മുണ്ടത്തിക്കോട് അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു ⦿ ആന്റണി രാജുവിന് തിരിച്ചടി, ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി ⦿ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; ഗുരുതരമായി പൊള്ളലേറ്റ ലൈസൻസി സതീശൻ മരിച്ചു ⦿ എഎപിയുടെ പത്തില്‍ ഏഴ് രാജ്യസഭാംഗങ്ങളും ബിജെപിയിലേക്ക് ⦿ മുണ്ടത്തിക്കോട് അപകടം; കൂടുതല്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി ⦿ ബി ഉണ്ണികൃഷ്‍ണൻ ഫെഫ്‍ക ജനറല്‍ സെക്രട്ടി സ്ഥാനം രാജിവെച്ചു ⦿ ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ; കേസെടുത്ത് പമ്പ പൊലീസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് ; കൊല്ലം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി ⦿ 8 വയസുകാരൻ മരിച്ച കിടപ്പുമുറിയിൽ ഇന്നും പാമ്പ് ⦿ വാട്സാപ്പിൽ ഇനി മൊബൈൽ റീച്ചാർജും ⦿ കണ്ണൂരില്‍ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു; മരണപ്പെട്ടത് പള്ളിപ്പൊയില്‍ സ്വദേശി സനല്‍ കുമാര്‍ എംവി ⦿ കേരളത്തിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ് ⦿ തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം ⦿ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടം; ലൈസന്‍സി സതീഷിന്റെ നില അതീവ ഗുരുതരം

അഴീക്കോട് ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ വായനശാല പ്രഖ്യാപനം നടത്തി

03 October 2025 01:30 PM

വായനശാലകൾ മാനവികത രൂപപ്പെടുത്തുന്ന സാമൂഹിക ഇടം: പി. സായ്‍നാഥ്


പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്മെന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അഴീക്കോട് ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ വായനശാല പ്രഖ്യാപനം മുതിർന്ന മാധ്യമ പ്രവർത്തകൻ പി. സായ്‍നാഥ് ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ ചരിത്രപരമായ നേട്ടങ്ങളെ കൂടുതൽ മുന്നോട്ട് നയിക്കുന്ന സവിശേഷമായ ഇടപെടലാണ് സമ്പൂർണ്ണ വായനശാല പ്രഖ്യാപനമെന്ന് അദ്ദേഹം പറഞ്ഞു. വായനശാലകൾ പുസ്തക ശേഖരണ കേന്ദ്രം എന്നതിനപ്പുറം മാനവികതയും കൂട്ടായ്മയും രൂപപ്പെടുത്താനുള്ള സാമൂഹിക ഇടം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.


വൻകുളത്ത് വയൽ അക്ലിയത്ത് എൽ പി സ്കൂളിൽ നടന്ന പരിപാടിയിൽ കെ.വി സുമേഷ് എം എൽ എ മുഖ്യാതിഥിയായി. സമ്പൂർണ വായനശാല പ്രഖ്യാപനം ലക്ഷ്യമാക്കി പീപ്പിൾസ് മിഷന്റെ നേതൃത്വത്തിൽ വിപുലമായ പ്രവർത്തനങ്ങളുമായി മുന്നേറുകയാണ്‌ ജില്ല. ആയിരം ആളുകൾക്ക് ഒരു വായനശാലയെന്ന ആശയമാണ്‌ നടപ്പാക്കുന്നത്‌. എല്ലാ വാർഡിലും വായനശാലകൾ രൂപപ്പെടുത്താനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്‌. മതനിരപേക്ഷ, ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ പൊതുയിടങ്ങൾക്ക്‌ പ്രാധാന്യം നൽകുകയെന്നത്‌ സുപ്രധാന കടമയാക്കി വിപുലമായ പ്രചാരണപ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചത്. സാമൂഹ്യ, സാംസ്‌കാരിക സംഘടനകളെ കണ്ണിചേർത്ത്‌ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെയും ജില്ലാ ലൈബ്രറി കൗൺസിലിന്റെയും സജീവമായ പങ്കാളിത്തത്തോടെയാണ്‌ പ്രവർത്തനം. ‘തുടങ്ങാം നാട്ടിലൊരു വായനശാല’ എന്ന മുദ്രാവാക്യം നാട്‌ ഏറ്റെടുത്തു.


വായനശാലകൾ സ്ഥാപിച്ചിട്ടില്ലാത്ത വാർഡുകളിൽ തീവ്രയജ്ഞ പരിപാടിയിലൂടെ വായനശാലകൾ സ്ഥാപിച്ചാണ്‌ എല്ലാ പഞ്ചായത്തുകളെയും സമ്പൂർണ വായനശാലാ പഞ്ചായത്താക്കുന്നത്. തുടർന്ന്‌ സമ്പൂർണ വായനശാലാ ജില്ലാ പ്രഖ്യാപനം നടത്തും. പരിപാടിയുടെ ഭാഗമായി കച്ചേരിപ്പാറയിൽ നിന്നും ഘോഷയാത്രയും വിവിധ കലാ സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചു.


പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ അജീഷ് അധ്യക്ഷനായി. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഗിരീഷ് കുമാർ, പി കെ വിജയൻ, പ്രമോദ് വെള്ളച്ചാൽ, കെ ടി ശശി, സനീഷ് കുമാർ, വാക്ഭടാനന്ദ ലൈബ്രറി പ്രസിഡന്റ്‌ ലക്ഷ്മണൻ മാസ്റ്റർ, സി ജസ്‌ന, ജയൻ കാണി തുടങ്ങിയവർ സംസാരിച്ചു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration