Thursday, April 30, 2026
 
 
⦿ നിതിന്‍ രാജിന്റെ കുടുംബത്തിന് വീട് ഒരുങ്ങുന്നു; സിപിഐഎം നിര്‍മ്മിച്ചു നല്‍കുന്ന വീടിന് തറക്കല്ലിട്ടു ⦿ സംവിധായകന്‍ സനോജ് മിശ്രയ്‌ക്കെതിരായ പോക്‌സോ കേസ് ⦿ നിതിന്‍ രാജിന്റെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന് ⦿ അനില്‍ അംബാനിയുടെ 3034 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി ⦿ കൊട്ടാരക്കരയില്‍ അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു ⦿ മില്‍മ പാലിന് 4 രൂപ കൂടും; വിലവര്‍ധന ഉടന്‍ നിലവില്‍ വരില്ല ⦿ ഇന്നുമുതല്‍ വൈദ്യുതി തടസം ഉണ്ടാകില്ല; കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങി മന്ത്രി കെ കൃഷ്ണന്‍കുട്ടി ⦿ പെട്രോള്‍ – ഡീസല്‍ വില വര്‍ധിപ്പിക്കില്ല; ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍ ⦿ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു ⦿ സംസ്ഥാനത്ത് ലോഡ് ഷെഡിങ് വൈകിട്ട് 6നും 12നും ഇടയിൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണം ⦿ നെടുങ്കണ്ടം ഇരട്ട കൊലപാതകം: പിടിയിലായ സജി കുറ്റം സമ്മതിച്ചു ⦿ കരുവാരക്കുണ്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം ⦿ മുണ്ടത്തിക്കോട് ദുരന്തം: നാലുപേരുടെ ശരീരഭാഗങ്ങള്‍ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു ⦿ സംസ്ഥാനത്ത് വേനൽ മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് ⦿ ഇടുക്കിയിൽ അമ്മയും മകനും കൊല്ലപ്പെട്ടെന്ന് സംശയം; പറമ്പിൽ രണ്ട് മൃതദേഹഭാഗങ്ങൾ ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം; 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ വൈദ്യുതി മുടങ്ങാം ⦿ സംസ്ഥാനത്ത് നാളെ ഹർത്താലിന് ആഹ്വാനം ⦿ 65 ലക്ഷം തട്ടി, നഗ്‌നദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി'; ഷിയാസ് കരീമിനെതിരെ പരാതി ⦿ മുണ്ടത്തിക്കോട് അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു ⦿ ആന്റണി രാജുവിന് തിരിച്ചടി, ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി ⦿ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; ഗുരുതരമായി പൊള്ളലേറ്റ ലൈസൻസി സതീശൻ മരിച്ചു ⦿ എഎപിയുടെ പത്തില്‍ ഏഴ് രാജ്യസഭാംഗങ്ങളും ബിജെപിയിലേക്ക് ⦿ മുണ്ടത്തിക്കോട് അപകടം; കൂടുതല്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി ⦿ ബി ഉണ്ണികൃഷ്‍ണൻ ഫെഫ്‍ക ജനറല്‍ സെക്രട്ടി സ്ഥാനം രാജിവെച്ചു ⦿ ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ; കേസെടുത്ത് പമ്പ പൊലീസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് ; കൊല്ലം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി ⦿ 8 വയസുകാരൻ മരിച്ച കിടപ്പുമുറിയിൽ ഇന്നും പാമ്പ് ⦿ വാട്സാപ്പിൽ ഇനി മൊബൈൽ റീച്ചാർജും ⦿ കണ്ണൂരില്‍ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു; മരണപ്പെട്ടത് പള്ളിപ്പൊയില്‍ സ്വദേശി സനല്‍ കുമാര്‍ എംവി ⦿ കേരളത്തിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ് ⦿ തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം ⦿ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടം; ലൈസന്‍സി സതീഷിന്റെ നില അതീവ ഗുരുതരം ⦿ വെടിക്കെട്ട് മുറപോലെ നടക്കണം;പാറമേക്കാവ് ദേവസ്വം ⦿ തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ ⦿ തൃശൂര്‍ പൂരം വെടിക്കെട്ടിനുള്ള പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ മരണം 13

ട്രാൻസ്‌ജെൻഡർ സംസ്ഥാന കലോത്സവം ‘വർണ്ണപ്പകിട്ട്’: ഉദ്ഘാടനം 16ന്

15 March 2025 11:00 PM

ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സർഗ്ഗവാസനയും കലാഭിരുചിയും പരിപോഷിപ്പിക്കുന്നതിനും, സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരുന്നതിനും വേണ്ടി സാമൂഹ്യനീതി വകുപ്പ് മുഖേന ട്രാൻസ്‌ജെൻഡർ സംസ്ഥാന കലോത്സവം ‘വർണ്ണപ്പകിട്ട്’ മാർച്ച് 16, 17 തീയതികളിലായി തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും.


ട്രാൻസ്‌ജെൻഡർ ക്ഷേമത്തിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പിന് കീഴിൽ ട്രാൻസ്ജെൻഡർ വ്യക്തികൾക്കായുള്ള ഒരു കലാസംഘം രൂപീകരിക്കുകയും, ആവശ്യമായ പരിശീലനം നൽകുകയും ചെയ്തിട്ടുണ്ട്. ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ പൊതുസ്വീകാര്യതയും, സ്വാഭിമാനവും ഉയർത്തുന്നതിനും, സ്വയംപര്യാപ്തത കൈവരിക്കുന്നതിന് പ്രാപ്തമാക്കുകയും ചെയ്യക എന്ന ലക്ഷ്യത്തോടെ ‘അനന്യം’ എന്ന പേരിൽ രൂപീകരിച്ചിരിക്കുന്ന കലാസംഘത്തിന്റെ ആദ്യ പരിപാടിയുടെ പ്രദർശനോദ്ഘാടനവും. ട്രാൻസ്‌ജെൻഡർ ഫെസ്റ്റിന്റെ ഉദ്ഘാടനവും മാർച്ച് 16 ന് വൈകുന്നേരം 5 മണിക്ക് ഇതേ വേദിയിൽ വച്ചു ഉന്നതവദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ്മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിക്കും. വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മേയർ ആര്യരാജേന്ദ്രൻ, ഡോ. ശശിതരൂർ എം.പി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, വാർഡ് കൗൺസിലർ പാളയം രാജൻ എന്നിവർ വിശിഷ്ട അതിഥികൾ ആയിരിക്കും.


യുവജനങ്ങളെയും, വിദ്യാർത്ഥികളെയും കലോത്സവത്തിന്റെ ഭാഗമാക്കിക്കൊണ്ട് വിപൂലമായ പരിപാടികളാണ് വിഭാവനം ചെയ്തിട്ടുള്ളത്. ‘നമ്മളിൽ ഞങ്ങളുമുണ്ട്’ എന്നതാണ് കലോത്സവത്തിന്റെ ടാഗ്‌ലൈൻ. ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് സമൂഹത്തിൽ കൂടുതൽ ദൃശ്യതയും, സ്വീകാര്യതയും ഉറപ്പു വരുത്തുവാൻ ഈ കലോത്സവം വഴിയൊരുക്കും.


സാമൂഹിക, രാഷ്ട്രീയ-സാംസ്‌കാരിക പ്രതിഭകളെ ഉൾക്കൊള്ളിച്ചുകൊണ്ട് ബഹുജന പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന കലോത്സവത്തിന്റെ മുന്നോടിയായി മാർച്ച് 16 ന് വൈകുന്നേരം 4 ന് വർണ്ണശബളമായ വിളംബര ഘോഷയാത്ര സംഘടിപ്പിക്കും. തിരുവനന്തപൂരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നും ആരംഭിച്ച് നിശാഗന്ധിയിൽ അവസാനിക്കുന്ന തരത്തിലാണ് ഘോഷയാത്ര ക്രമീകരിച്ചിരിക്കുന്നത്. ചെണ്ടമേളം, മുത്തുക്കുട വിവിധ കലാരൂപങ്ങൾ എന്നിവയുടെ അകമ്പടിയോടെ വർണ്ണാഭമായി സംഘടിപ്പിക്കുന്ന വിളംബര ഘോഷയാത്രയിൽ ട്രാൻസ്‌ജെൻഡർ വ്യക്തികളോടൊപ്പം വിവിധ സാമുഹിക, രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ പ്രമുഖർ, നഗരപരിധിയിലുള്ള വിവിധ കോളേജുകളിലെ വിദ്യാർത്ഥികൾ. അധ്യാപകർ, എൻ.സി.സി/എൻ.എസ്.എസ് വോളൻറ്റിയർമാർ, സാമൂഹ്യ നീതി വകുപ്പിലെ ജീവനക്കാർ എന്നിവർ പങ്കെടുക്കും. വിളംബര ഘോഷയാത്ര യൂണിവേഴ്‌സിറ്റി പരിസരത്ത് വച്ച് മന്ത്രി ആർ. ബിന്ദു ഫ്ലാഗ് ഓഫ് ചെയ്യും. വിളംബര ഘോഷയാത്രയുടെ ഭാഗമായി തിരുവനന്തപുരം വുമൺസ് കോളേജിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ഫ്ലാഷ് മോബും സംഘടിപ്പിക്കും.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration