Friday, November 01, 2024
 
 
⦿ ധോണി ചെന്നൈയിൽ തുടരും, രോഹിത് മുംബൈയിൽ, സഞ്ജുവിനെ നിലനിർത്തി രാജസ്ഥാൻ റോയൽസ് ⦿ ബൈക്കിൽ കൊണ്ടുപോകുകയായിരുന്ന ‘ഒനിയൻ ബോംബ്’ പൊട്ടിത്തെറിച്ച് 1 മരണം ⦿ യാക്കോബായ സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അന്തരിച്ചു ⦿ നീലേശ്വരം വെടിക്കെട്ട് അപകടം; പരുക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കും ⦿ പാലക്കാട് 10, വയനാട് 16, ചേലക്കര 6; സ്ഥാനാർത്ഥികളുടെ ചിത്രം തെളിഞ്ഞു ⦿ ADM നവീൻ ബബുവിന്റെ മരണം; പി പി ദിവ്യയുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി ⦿ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്; നാല് മാസം കൊണ്ട് ഇന്ത്യക്കാര്‍ക്ക് നഷ്ടമായത് 120.30 കോടി രൂപ ⦿ 'ഡീസന്റ് അപ്രോച്ച്, ഡീസന്റ് അറ്റാക്ക്'; നയം പ്രഖ്യാപിച്ച് വിജയുടെ പാർട്ടിയുടെ മഹാ സമ്മേളനം ⦿ അൻവറിന്‍റെ ഡിഎംകെ ജില്ലാ സെക്രട്ടറി ബി ഷമീർ പാർട്ടി വിട്ടു, പാലക്കാട് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും ⦿ അദാനിക്ക് കനത്ത തിരിച്ചടി: 736 ദശലക്ഷം ഡോളറിൻ്റെ ഇടപാട് റദ്ദാക്കി കെനിയയിലെ ഹൈക്കോടതി ⦿ "ലെവൽ ക്രോസ്"  ഇന്ത്യൻ പനോരമയിലേക്ക് ⦿ വയനാട് ദുരിതാശ്വാസം: 3 അപേക്ഷകളിലും പ്രത്യേക സഹായം നൽകിയില്ലെന്ന് സംസ്ഥാന സർക്കാർ ⦿ ഞായറാഴ്ച്ച വരെ കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ നാളെ യെല്ലോ അലേര്‍ട്ട് ⦿ പാലക്കാട് മത്സരത്തിൽ നിന്നും എ കെ ഷാനിബ് പിന്മാറി, സരിന് പിന്തുണ ⦿ ‘രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണക്കും’; പാലക്കാട് DMK സ്ഥാനാർത്ഥിയെ പിൻവലിച്ച് പി വി അൻവർ ⦿ മേയർ-കെഎസ്ആർടിസി ഡ്രൈവർ തര്‍ക്കം; സച്ചിൻദേവിനും ആര്യക്കും ക്ലീൻചിറ്റ് ⦿ ബിഎസ്എൻഎലിൽനിന്ന് ‘ഇന്ത്യ’ പുറത്ത്, ഇനി കണക്ടിങ് ഭാരത്; നിറവും മാറി ⦿ ഞാൻ കലൈഞ്ജറുടെ കൊച്ചുമകനാണ്'; സനാതന ധർമ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് ആവര്‍ത്തിച്ച് ഉദനിധി സ്റ്റാലിൻ ⦿ മദ്രസകളുടെ കാര്യം എല്ലാ മതവിഭാഗങ്ങൾക്കും ബാധകമാണോ? ബാലവകാശ കമ്മീഷൻ മദ്രസയിലെ സിലബസ് പഠിച്ചിട്ടുണ്ടോ?: സുപ്രീംകോടതി ⦿ ആലപ്പുഴയില്‍ നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് ⦿ ഡൽഹി സ്ഫോടനം: ഉത്തരവാദിത്വം ഏറ്റെടുത്ത് ഖലിസ്ഥാൻ സംഘട ⦿ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴ തുടരും; തീരദേശ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു ⦿ ഷോളയാർ ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം ⦿ നവീന്‍ ബാബുവിന്റെ മരണം; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് റവന്യുവകുപ്പ് ⦿ തമിഴ് ഭാഷ വെച്ച് രാഷ്ട്രീയം കളിക്കുന്നു; തമിഴ്‌നാട് ഗവർണർ; ദ്രാവിഡ അലർജിയെന്ന് സ്റ്റാലിൻ ⦿ കൊല്ലത്ത് യുവാവ് കാമുകിയെ വീട്ടില്‍ വിളിച്ചുവരുത്തി വെട്ടിക്കൊന്ന ശേഷം ജീവനൊടുക്കി ⦿ പാലക്കാട് ഡോ. പി സരിന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി; ചേലക്കരയില്‍ യു ആര്‍ പ്രദീപ്; പ്രഖ്യാപനവുമായി സിപിഐഎം ⦿ പി സരിനെ ചുവന്ന ഷാൾ അണിയിച്ച് CPIM; ഇനി ഇടതിന്റെ ശബ്ദം ⦿ ബിഹാറിൽ വ്യാജമദ്യദുരന്തം: 25 മരണം, 49 പേർ ചികിത്സയിൽ ⦿ സ്വർണ്ണ വില കുതിച്ചുയർന്നു; പവന് 640 രൂപ കൂടി ⦿ നവീൻ ബാബുവിന് വീഴ്ചയില്ല; കളക്ടറുടെ റിപ്പോർട്ട് പുറത്ത് ⦿ യുജിസി 2024 നെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു ⦿ നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യയെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കി സിപിഐഎം ⦿ വയനാട്ടില്‍ സത്യന്‍ മൊകേരി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ⦿ സരിനെ പുറത്താക്കി കോൺഗ്രസ്; സംഘടന വിരുദ്ധ പ്രവർത്തനമെന്ന് വിശദീകരണം

കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; കേരള ജ്യോതി എം കെ സാനുവിന്

31 October 2024 11:20 PM

വിവിധ മേഖലകളിൽ സമൂഹത്തിനു സമഗ്ര സംഭാവനകൾ നൽകിയിട്ടുള്ള വിശിഷ്ട വ്യക്തികൾക്കു കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അധ്യാപകനും എഴുത്തുകാരനുമായ എം കെ സാനുവിനാണ് കേരള ജ്യോതി പുരസ്‌കാരം. എസ് സോമനാഥ് (സയൻസ് & എൻജിനിയറിങ്), ഭുവനേശ്വരി (കൃഷി) എന്നിവർ കേരള പ്രഭ പുരസ്‌കാരത്തിനും കലാമണ്ഡലം വിമലാ മേനോൻ (കല), ഡോ. ടി കെ ജയകുമാർ (ആരോഗ്യം), നാരായണ ഭട്ടതിരി (കലിഗ്രഫി) സഞ്ജു വിശ്വനാഥ് സാംസൺ (കായികം), ഷൈജ ബേബി ( സാമൂഹ്യ സേവനം, ആശാ വർക്കർ), വി കെ മാത്യൂസ് (വ്യവസായ- വാണിജ്യം)എന്നിവർ കേരള ശ്രീ പുരസ്‌കാരത്തിനും അർഹരായി.\"\"\"\"


വിവിധ മേഖലകളിലെ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ജ്യോതി വർഷത്തിൽ ഒരാൾക്കും രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള പ്രഭ വർഷത്തിൽ രണ്ടു പേർക്കും മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ശ്രീ വർഷത്തിൽ അഞ്ചു പേർക്കുമാണു നൽകുന്നത്. ഓരോ വിഭാഗത്തിലും കൂടുതലായി പുരസ്‌കാരങ്ങൾ അനുവദിക്കണമെങ്കിൽ ആകെ പുരസ്‌കാരങ്ങളുടെ എണ്ണം ഒരു വർഷത്തിൽ പത്തിൽ അധികരിക്കാൻ പാടില്ലെന്ന് നിഷ്‌കർഷിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനാ സമിതി (സെക്രട്ടറിതല സമിതി) ദ്വിതീയ പരിശോധനാ സമിതി, അവാർഡ് സമിതി എന്നിങ്ങനെ മൂന്നു തലങ്ങളിലായാണു പുരസ്‌കാര നിർണയം നടന്നത്. ദ്വിതീയ പരിശോധനാ സമിതി സമർപ്പിച്ച ശുപാർശകൾ അടൂർ ഗോപാലകൃഷ്ണൻ, കെ ജയകുമാർ, ഡോ. ബി ഇക്ബാൽ എന്നിവരടങ്ങുന്ന അവാർഡ് സമിതി പരിശോധിച്ചാണ് കേരള പുരസ്‌കാരങ്ങൾക്കായി സർക്കാരിനു നാമനിർദേശം നൽകിയത്. ആകെ പുരസ്‌കാരങ്ങളുടെ എണ്ണം പത്തിൽ അധികരിക്കാൻ പാടില്ല എന്ന നിബന്ധന അനുസരിച്ച് ഒൻപത് പുരസ്‌കാരങ്ങൾക്കാണ് സമിതി ശുപാർശ സമർപ്പിച്ചത്.\"\" \"\" \"\" \"\" \"\" \"\" \"\"


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration