പാലക്കാട് ഡോ. പി സരിന് സ്വതന്ത്ര സ്ഥാനാര്‍ത്ഥി; ചേലക്കരയില്‍ യു ആര് പ്രദീപ്; പ്രഖ്യാപനവുമായി സിപിഐഎം
പാലക്കാട് സിപിഐഎം സ്വതന്ത്ര സ്ഥാനാർത്ഥിയായി ഡോ. പി സരിൻ മത്സരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ചേലക്കരയിൽ മുൻ എംഎൽഎയായ യു ആർ പ്രദീപിനെ മത്സരിപ്പിക്കാനാണ് തീരുമാനം. ചേലക്കരയിൽ കെ രാധാകൃഷ്ണൻ വിജയിച്ച പശ്ചാത്തലത്തിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇരു മണ്ഡലങ്ങളിലും വിജയിക്കുമെന്ന് പാർട്ടിക്ക് വിശ്വാസമുണ്ടെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.