Sunday, September 08, 2024
 
 

അനധികൃത കോഴി ഫാം അടച്ചുപൂട്ടണം – ബാലാവകാശ കമ്മിഷൻ

20 July 2024 05:30 PM

അതിയന്നൂർ മുള്ളുവിള പ്രദേശത്ത് അനധികൃതമായി പ്രവർത്തിക്കുന്ന മാതാ പൗൾട്രി ഫാം അടച്ചുപൂട്ടാൻ ബാലാവകാശ കമ്മിഷൻ ഉത്തരവായി. ഫാമിന്റെ പ്രവർത്തനം കുട്ടികൾക്ക് ഭരണഘടന ഉറപ്പു നൽകുന്ന ആരോഗ്യകരമായ അന്തരീക്ഷത്തിൽ ജീവിക്കുവാനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണ്. ഫാം പ്രവർത്തിക്കുന്നില്ലെന്ന് അതിയന്നൂർ ഗ്രാമപഞ്ചായത്ത്  സെക്രട്ടറി ഉറപ്പുവരുത്തേണ്ടതാണ്.


കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി.മനോജ് കുമാർ, അംഗം  ഡോ.എഫ്.വിൽസൺ എന്നിവരുടെ ഡിവിഷൻ ബഞ്ചിന്റെതാണ് ഉത്തരവ്. ഇത് നടപ്പിലാക്കുന്നതിന് പോലീസ് സംരക്ഷണം ആവശ്യമെങ്കിൽ    നെയ്യാറ്റിൻകര ഡി.വൈ.എസ്.പിയുടെ സേവനം തേടാനും കമ്മിഷൻ നിർദ്ദേശിച്ചു.


             ഫാമിൽ നിന്നുള്ള അമിതമായ ദുർഗന്ധവും ഈച്ച, കൊതുക് തുടങ്ങിയ പ്രാണികളുടെ ശല്യവും കാരണം കുട്ടികൾക്കു ഭക്ഷണം കഴിക്കാനും പഠിക്കാനും കഴിയുന്നില്ല. കുട്ടികൾക്ക് തുടർച്ചയായി വിവിധ രോഗങ്ങൾക്ക് ചികിത്സ വേണ്ടിവരുന്നു.


അവരുടെ ആരോഗ്യനില മോശമാകുന്നു മുതലായ വിഷയങ്ങൾ ഉന്നയിച്ച് ഫാമിന്റെ പ്രവർത്തനം നിർത്തിവയ്ക്കണമെന്ന പരാതിയിൻമേലാണ് കമ്മിഷൻ നടപടിക്ക് നിർദ്ദേശം നൽകിയത്. ശുപാർശകളിൻമേൽ ബന്ധപ്പെട്ട അധികാരികൾ സ്വീകരിച്ച നടപടി റിപ്പോർട്ട് 15 ദിവസത്തിനകം കമ്മിഷന് സമർപ്പിക്കാനും ഉത്തരവിൽ നിർദ്ദേശം നൽകി.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration