Tuesday, September 10, 2024
 
 

28 February 2022 06:16 PM

പ്രസ് റിലീസ് 28-02-2022
ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ്

ഇന്ന് 2010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 544; രോഗമുക്തി നേടിയവര്‍ 5283

കഴിഞ്ഞ 24 മണിക്കൂറിനിടെ 29,545 സാമ്പിളുകള്‍ പരിശോധിച്ചു

തിരുവനന്തപുരം: കേരളത്തില്‍ 2010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം 332, എറണാകുളം 324, കോട്ടയം 194, കോഴിക്കോട് 186, കൊല്ലം 152, തൃശൂര്‍ 135, പത്തനംതിട്ട 120, ആലപ്പുഴ 113, ഇടുക്കി 111, കണ്ണൂര്‍ 89, മലപ്പുറം 81, പാലക്കാട് 77, വയനാട് 63, കാസര്‍ഗോഡ് 33 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 29,545 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 99,446 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 97,454 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1992 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 544 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 26,560 കോവിഡ് കേസുകളില്‍, 7.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 7 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 42 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 61 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 65,333 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 7 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1892 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 89 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 22 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5283 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 517, കൊല്ലം 835, പത്തനംതിട്ട 206, ആലപ്പുഴ 392, കോട്ടയം 427, ഇടുക്കി 444, എറണാകുളം 718, തൃശൂര്‍ 462, പാലക്കാട് 230, മലപ്പുറം 228, കോഴിക്കോട് 351, വയനാട് 295, കണ്ണൂര്‍ 90, കാസര്‍ഗോഡ് 88 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 26,560 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,06,519 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്

· വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,69,00,149), 86 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (2,30,41,457) നല്‍കി.
· 15 മുതല്‍ 17 വയസുവരെയുള്ള 77 ശതമാനം (11,83,166) കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 34 ശതമാനം (5,20,003) പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി.

· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (14,72,560)

· ഫെബ്രുവരി 21 മുതല്‍ 27 വരെയുള്ള കാലയളവില്‍, ശരാശരി 41,103 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 1.7 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 1.4 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്.
Updated on 28/2/2022 6 PM

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration