Sunday, June 30, 2024
 
 
⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ എൽ ബി എസ് സെന്ററിൽ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സ് ⦿ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ തമിഴ് അപ്രന്റീസ് ട്രെയിനി ⦿ പ്രോജക്ട് അസോസിയേറ്റ് ഒഴിവ് ⦿ പൈനാവ് മോഡൽ പോളിടെക്നിക്കിൽ ഹ്രസ്വകാല കോഴ്സുകൾ ⦿ ട്വന്റി20യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് രോഹിതും കോഹ്ലിയും ⦿ അനുഗാമി സാന്ത്വന പരിചരണം നൂറിന്റെ നിറവിൽ ⦿ ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുമാർക്ക് ധനസഹായം ⦿ ആർട്ട് ആൻഡ് ക്രാഫ്റ്റ് ടീച്ചർ ട്രെയിനിംഗിൽ ഡിപ്ലോമ ⦿ ഉണർവ് രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്തു ⦿ കൈമനം സർക്കാർ വനിതാ പോളിടെക്നിക്കിൽ താത്കാലിക ഒഴിവുകൾ ⦿ ഐഎച്ച്ആർഡി കോഴ്സുകൾക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി ⦿ ലാറ്ററൽ എൻട്രി സ്‌പോട്ട് അഡ്മിഷൻ ⦿ വർക്കല താലൂക്ക് ആശുപത്രിയിൽ ഒഴിവുകൾ ⦿ ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ 5 വരെ നീട്ടി ⦿ കർഷക തൊഴിലാളി വിദ്യാഭ്യാസ ധനസഹായം ⦿ യങ്ങ് പ്രൊഫഷണലുകൾക്ക് അവസരം ⦿ വാഴ തൈകൾ വിൽപ്പനയ്ക്ക് ⦿ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ജി.എസ്.ടി കോഴ്സ്: ജൂലൈ ആറു വരെ അപേക്ഷിക്കാം ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകൾ ⦿ എൽ.ബി.എസ് നഴ്‌സിംഗ് കോളേജിൽ പ്രിൻസിപ്പൽ ഒഴിവ് ⦿ പ്രൊഫഷണല്‍ കോളജുകളില്‍ ഉള്‍പ്പെടെ ഇന്റേണല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം ഉറപ്പുവരുത്തണം: വനിതാ കമ്മിഷന്‍ അംഗം ⦿ ആരോഗ്യ സംരക്ഷണത്തിന് കൃഷി വ്യാപനം അനിവാര്യം – കൃഷിമന്ത്രി ⦿ ഡിജിറ്റലൈസേഷന്‍ ഓഫ് ടൂറിസം ഡെസ്റ്റിനേഷന്‍സ്’ പദ്ധതിക്ക് തുടക്കമായി ⦿ സംസ്ഥാന മാധ്യമ അവാർഡിന് അപേക്ഷിക്കാം ⦿ സി ഇ ടി യിൽ അസി. പ്രൊഫസർ ഒഴിവ് ⦿ ഹിന്ദി ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു ⦿ ക്ഷീരവികസന വകുപ്പിൽ അനലിസ്റ്റ് ഒഴിവ് ⦿ ബി.എസ്.സി. നഴ്‌സിംഗ്, പാരാമെഡിക്കൽ : വ്യക്തിഗത അക്കാദമിക വിവരങ്ങൾ പ്രസിദ്ധീകരിച്ചു ⦿ അസിസ്റ്റന്റ് ഡെപ്യൂട്ടേഷൻ ഒഴിവ് ⦿ ‘ആശ്വാസം’ സ്വയംതൊഴിൽ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു ⦿ പരീക്ഷകളെ സംബന്ധിച്ചുള്ള ആശങ്ക; മാനസിക ബുദ്ധിമുട്ട് പരിഹരിക്കാൻ വിളിക്കാം ടെലി മനസിലേക്ക് ⦿ റദ്ദാക്കിയ യുജിസി നെറ്റ്, സിഎസ്ഐആർ നെറ്റ് പരീക്ഷകൾക്ക് തിയതികളായി ⦿ പ്രചാരണം അടിസ്ഥാന രഹിതം; സര്‍ക്കാര്‍ ആശുപത്രികളുടെ പേര് മാറ്റില്ലെന്ന് ആരോഗ്യ വകുപ്പ് ⦿ ഡൽഹിയിൽ 10 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു; രണ്ടുപേർ അറസ്റ്റിൽ
News

ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിന് ജൂലൈ ഒന്നു മുതൽ പുതിയ സംവിധാനം

27 June 2024 11:05 PM

ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിന് ജൂലൈ ഒന്നു മുതൽ പുതിയ സംവിധാനം നിലവിൽ വരുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ  അറിയിച്ചു. ഇതിന്റെ ഔപചാരിക ഉദ്ഘാടനം ജൂലൈ ഒന്നിന് തിരുവനന്തപുരം കളക്ടറേറ്റിൽ നടക്കും. ഇതുവരെ സംസ്ഥാനത്ത് 27 ആർഡിഒ/സബ് കളക്ടർമാർ തീർപ്പ് കൽപ്പിച്ചിരുന്ന തരംമാറ്റ പ്രക്രിയ ഇനിമുതൽ 71 ഡെപ്യൂട്ടി കളക്ടർമാർ നേരിട്ട് കൈകാര്യം ചെയ്യുമെന്ന് വിശദീകരിച്ചു. ഇവരെ സഹായിക്കാൻ 68 ജൂനിയർ സൂപ്രണ്ട് തസ്തികയും 181 ക്ലർക്ക് തസ്തികയും മുമ്പ് തന്നെ സൃഷ്ടിച്ചിരുന്നു. കൂടാതെ 123 സർവെയർമാരെ താല്കികമായി നിയമിക്കാനും 220 വാഹനങ്ങൾ വാടകയ്ക്ക് എടുക്കാനും ഉത്തരവിട്ടിട്ടുണ്ട്. ആവശ്യമായ സോഫ്റ്റ്‌വെയർ ക്രമീകരണങ്ങളും ജീവനക്കാരുടെ നിയമനവും പൂർത്തികരിച്ചു കഴിഞ്ഞതായി മന്ത്രി പറഞ്ഞു.


ഭൂമി തരം മാറ്റത്തിനായി ദിവസേന നൂറുക്കണക്കിന് അപേക്ഷകൾ ഓരോ ആർഡിഒ ഓഫീസുകളിലും ലഭിക്കുന്നുണ്ട്. ഭൂനികുതിയുൾപ്പടെ പ്രധാന ഇടപാടുകൾ ഓൺലൈൻ വഴിയാക്കിത്തുടങ്ങിയതോടെയാണ് ഭൂമി തരംമാറ്റത്തിനായി ഇത്രയധികം അപേക്ഷകൾ വരാനിടയായതെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. 4,26,902 ലക്ഷം അപേക്ഷകളാണ് തരമാറ്റത്തിനായി ഇതുവരെ ലഭിച്ചത്. ഇതിൽ 98 ശതമാനവും തീർപ്പുകൽപ്പിച്ചു. 3,660 അപേക്ഷകൾമാത്രമാണ് പലവിധ കാരണങ്ങളാൽ തീർപ്പാകാതെ കിടക്കുന്നത്.


ജോലിത്തിരക്കുള്ള ആർഡിഒ ഓഫീസുകളിൽ ഇത്തരത്തിൽ കുന്നുകൂടിയ പതിനായിരക്കണത്തിന് അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിന് സാധിക്കാതെ വന്നു. സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിന് നിയമപരമായ മുൻഗണന നൽകാതിരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തരംമാറ്റ നടപടികൾ ഓൺലൈനാക്കി. ജീവനക്കാരുടെ അഭാവം പരിഹരിക്കുന്നതിന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന 990 ജീവനക്കാരെ താൽക്കാലികമായി ആറ് മാസത്തേക്ക് നിയമിക്കാനും 340 വാഹനങ്ങളും ഐടി അനുബന്ധ ഉപകരണങ്ങൾക്കായി 5.99 കോടി രൂപയും അനുവദിച്ചിരുന്നു. ഓൺലൈൻ വഴി തരംമാറ്റത്തിനായി 4,52,215 ലക്ഷം അപേക്ഷകൾ ലഭിച്ചിരുന്നു. ഇതിൽ കഴിഞ്ഞ രാത്രിവരെയുള്ള കണക്കനുസരിച്ച് 1,78,620 അപേക്ഷകൾ തീർപ്പാക്കിയിട്ടുണ്ട്. ശേഷിക്കുന്ന 2,73,595 എണ്ണം പരിശോധിച്ചുവരികയാണെന്ന് മന്ത്രി പറഞ്ഞു.


വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലുമുള്ള ജീവനക്കാരുടെ അഭാവം പരിഹരിക്കുന്നതിന് ഇ-ഓഫീസ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഓഫീസുകളിൽ നിന്നുള്ള 779 ഒഎമാരെയും 243 ടൈപ്പിസ്റ്റ്മാരെയും വില്ലേജ്/താലൂക്ക് ഓഫീസുകളിലേക്ക് പുനർവിന്യസിച്ചു. ഈ സംവിധാനങ്ങൾ കൂടി പ്രയോജനപ്പെടുത്തിയാണ് ഒന്നാം തീയതി മുതൽ താലൂക്കടിസ്ഥാനത്തിൽ തരം മാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നത്.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration