Tuesday, April 30, 2024
 
 
⦿ ഐ.ഒ.ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ ⦿ പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു ⦿ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു ⦿ ബാച്ലർ ഓഫ് ഡിസൈൻ കോഴ്‌സിലേക്ക് അപേക്ഷിക്കാം ⦿ അപേക്ഷ തീയതി നീട്ടി ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 71.27 ശതമാനം പോളിങ് ⦿ ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ’ ട്രെയിനിംഗ് പ്രോഗ്രാം ⦿ സംസ്ഥാനത്തെ വോട്ടെടുപ്പ് പൂർണതൃപ്തികരം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ ഉഷ്ണതരംഗത്തിൽ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോർജ് ⦿ എൽ.എൽ.എസ്, യു.എസ്.എസ് പരീക്ഷാഫലം ⦿ ഡിജിറ്റൽ മാർക്കറ്റിംഗ് വർക്ക്‌ഷോപ്പ്‌ ⦿ സ്‌പോട്ട് അഡ്മിഷൻ ⦿ നിയമസഭാ ദിനാഘോഷം: ജനങ്ങൾക്ക് സന്ദർശിക്കാം ⦿ മുഖാമുഖം സംഘടിപ്പിച്ചു ⦿ മുഴുവൻ സമയവും സജീവമായി കളക്ടറേറ്റിലെ കൺട്രോൾ റൂം ⦿ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാന്‍ വുക്കോമനോവിച്ച് ⦿ കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ⦿ വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ മീഡിയ മോണിറ്ററിങ് സെല്‍ ⦿ എ.എസ്.ഡി, എന്‍കോര്‍, പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷണത്തിന് കമ്മ്യൂണിക്കേഷൻ കണ്‍ട്രോള്‍ റൂം ⦿ ‘തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം’ എന്ന സന്ദേശമുയർത്തി വിളംബരഘോഷയാത്ര ⦿ തൃശൂര്‍ ജില്ലയില്‍ 58,141 കന്നിവോട്ടര്‍മാര്‍ ⦿ വെബ്കാസ്റ്റിങ്; മുഴുവന്‍ പോളിങ് ബൂത്തുകളിലും സി.സി.ടി.വി സ്ഥാപിച്ചു നിരീക്ഷിക്കാന്‍ കമാന്‍ഡ് കണ്‍ട്രോള്‍ റൂം സജ്ജം ⦿ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു ചിത്രങ്ങൾ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024- പോളിംഗ്  വിവിധ മണ്ഡലങ്ങളിൽ പുരോഗമിക്കുന്നു- ചിത്രങ്ങൾ ⦿ വിധിയെഴുതി കേരളം: പോളിംഗ് ശതമാനം 70 കടന്നു ⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ
News

ലോക്‌സഭാ തിരഞ്ഞെടുപ്പ്; ജനറല്‍ ഒബ്‌സര്‍വര്‍ വോട്ടേഴ്‌സ് ഫെസിലിറ്റേഷന്‍ സെന്ററുകള്‍ സന്ദര്‍ശിച്ചു

17 April 2024 06:16 PM

2024 ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിക്കപ്പെട്ടിട്ടുളള ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനം ജില്ലയിലെ വിവിധ പരിശീലന കേന്ദ്രങ്ങളില്‍ തുടങ്ങി. തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിക്കപ്പെട്ടിട്ടുളള ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനം നടക്കുന്ന തൃശ്ശൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ്, തൃശ്ശൂര്‍ സെന്റ്. തോമസ് കോളേജ് എന്നീ പരിശീലന കേന്ദ്രങ്ങളിലെ വോട്ടേഴ്‌സ് ഫെസിലിറ്റേഷന്‍ സെന്ററുകളിലും പൊതു നിരീക്ഷക പി. പ്രശാന്തി സന്ദര്‍ശനം നടത്തി പുരോഗതി വിലയിരുത്തി.


ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജ, സബ്കളക്ടര്‍ മുഹമ്മദ് ഷെഫീഖ്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എം.സി ജ്യോതി, ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍) അതുല്‍ എസ്. നാഥ് തുടങ്ങിയവരും പൊതു നിരീക്ഷകയോടൊപ്പം സന്ദര്‍ശനത്തിനുണ്ടായിരുന്നു.


തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള പ്രിസൈഡിംഗ് ഓഫീസര്‍, പോളിംഗ് ഓഫീസര്‍-1, 2 എന്നീ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനങ്ങളാണ് വിവിധ കേന്ദ്രങ്ങളിലായി നടക്കുന്നത്. പരിശീലന കേന്ദ്രങ്ങളോട് ചേര്‍ന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യുന്നതിനുള്ള വോട്ടേഴ്‌സ് ഫെസിലിറ്റേഷന്‍ സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്. സ്വന്തം മണ്ഡലത്തിലല്ലാതെ മറ്റുമണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിക്കപ്പെട്ടിട്ടുളള ഉദ്യോഗസ്ഥര്‍ക്ക് പരിശീലന കേന്ദ്രങ്ങളില്‍ ഒരുക്കിയ വോട്ടേഴ്‌സ് ഫെസിലിറ്റേഷന്‍ സെന്ററില്‍ ഏപ്രില്‍ 20 വരെ പോസ്റ്റല്‍ വോട്ട് ചെയ്യാം.


ഏപ്രില്‍ 20 വരെ പോസ്റ്റല്‍ വോട്ട് ചെയ്യാല്‍ കഴിയാത്തവര്‍ക്ക് കളക്‌ട്രേറ്റില്‍ ആര്‍.ഒ തലത്തില്‍ ഏപ്രില്‍ 22 മുതല്‍ 24 വരെയും സൗകര്യം ഒരുക്കും. തൃശ്ശൂര്‍, ആലത്തൂര്‍, ചാലക്കുടി എന്നീ ലോക്‌സഭാ മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിക്കപ്പെട്ടിട്ടുളള ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനം തൃശ്ശൂര്‍ പൂരം പ്രമാണിച്ച് ഏപ്രില്‍ 19 ന് ഒഴികെ 20 വരെ തുടരും.


ചെറുതുരുത്തി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍, കുന്നംകുളം ഗോഡ് ഷെപ്പേര്‍ഡ് സി.എം.ഐ സ്‌കൂള്‍, തൃശ്ശൂര്‍ ടൗണ്‍ഹാള്‍, ചാവക്കാട് എം.ആര്‍ രാമന്‍ മെമ്മോറിയല്‍ ഹൈസ്‌കൂള്‍, ഗുരുവായൂര്‍ ടൗണ്‍ഹാള്‍, തൃശ്ശൂര്‍ സെന്റ്. മേരീസ് കോളേജ്, തൃശ്ശൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ്, തൃശ്ശൂര്‍ സെന്റ്. തോമസ് കോളേജ്, ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ്, ഇരിഞ്ഞാലക്കുട സെന്റ് ജോസഫ് കോളേജ്, കൊടുങ്ങല്ലൂര്‍ പി. വെമ്പല്ലൂര്‍ എം.ഇ.എസ് അസ്മാബി കോളേജ്, ചാലക്കുടി സേക്രട്ട് ഹാര്‍ട്ട് കോളേജ്, കൊടുങ്ങല്ലൂര്‍ കെ.കെ.ടി.എം ഗവ. കോളേജ് എന്നീ കേന്ദ്രങ്ങളിലാണ് ജില്ലയിലെ തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിക്കപ്പെട്ടിട്ടുളള ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനം നടക്കുന്നത്. ജില്ലയിലെ 13 പരിശീലന കേന്ദ്രങ്ങളിലും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യുന്നതിനുള്ള വോട്ടേഴ്‌സ് ഫെസിലിറ്റേഷന്‍ സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration