Saturday, April 27, 2024
 
 
⦿ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാന്‍ വുക്കോമനോവിച്ച് ⦿ കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ⦿ വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ മീഡിയ മോണിറ്ററിങ് സെല്‍ ⦿ എ.എസ്.ഡി, എന്‍കോര്‍, പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷണത്തിന് കമ്മ്യൂണിക്കേഷൻ കണ്‍ട്രോള്‍ റൂം ⦿ ‘തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം’ എന്ന സന്ദേശമുയർത്തി വിളംബരഘോഷയാത്ര ⦿ തൃശൂര്‍ ജില്ലയില്‍ 58,141 കന്നിവോട്ടര്‍മാര്‍ ⦿ വെബ്കാസ്റ്റിങ്; മുഴുവന്‍ പോളിങ് ബൂത്തുകളിലും സി.സി.ടി.വി സ്ഥാപിച്ചു നിരീക്ഷിക്കാന്‍ കമാന്‍ഡ് കണ്‍ട്രോള്‍ റൂം സജ്ജം ⦿ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു ചിത്രങ്ങൾ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024- പോളിംഗ്  വിവിധ മണ്ഡലങ്ങളിൽ പുരോഗമിക്കുന്നു- ചിത്രങ്ങൾ ⦿ വിധിയെഴുതി കേരളം: പോളിംഗ് ശതമാനം 70 കടന്നു ⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി
News

തിരഞ്ഞെടുപ്പ്: എം.സി.എം.സി പ്രവര്‍ത്തനമാരംഭിച്ചു

26 March 2024 05:00 PM

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പ്രവര്‍ത്തനമാരംഭിച്ച മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി (എം.സി.എം.സി) ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ഉദ്ഘാടനം ചെയ്തു. പത്ര-ദൃശ്യ-ശ്രവ്യ-ഇലക്ട്രോണിക്-ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിനും പെയ്ഡ് ന്യൂസുകള്‍ നിരീക്ഷിക്കാനുള്ള സംവിധാനമാണ് എം.സി.എം.സി.


പെയ്ഡ് ന്യൂസ്, ഏകപക്ഷീയ വാര്‍ത്തകള്‍, മുന്‍കൂര്‍ അനുമതിയില്ലാത്ത പരസ്യ പ്രസിദ്ധീകരണം, സംപ്രേഷണം എന്നിവ കണ്ടെത്തി നടപടി സ്വീകരിക്കുക, സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള വിവിധ മാധ്യമങ്ങളില്‍ നല്‍കാനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി നല്‍കുക എന്നിവയാണ് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ (എം.സി.എം.സി) ചുമതലകള്‍.


പത്രങ്ങള്‍, ടെലിവിഷന്‍ ചാനലുകള്‍, പ്രാദേശിക കേബിള്‍ ചാനലുകള്‍, റേഡിയോ, സാമൂഹിക നവമാധ്യമങ്ങള്‍, എസ്.എം.എസ്/ വോയിസ് മെസേജസ്, തീയറ്ററുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് ദൃശ്യ-ശ്രവ്യ മാധ്യമ സങ്കേതങ്ങള്‍, പൊതുസ്ഥലങ്ങളിലെ വീഡിയോ-ഓഡിയോ പ്രദര്‍ശനം, ഇ-പേപ്പറുകള്‍, സാമൂഹിക മാധ്യമങ്ങള്‍, വെബ്സൈറ്റുകള്‍ തുടങ്ങിയവയിലെ പരസ്യങ്ങള്‍ക്കും മുന്‍കൂര്‍ അനുമതി തേടണം.


ഇതര രാജ്യങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനം, മതം-സമുദായങ്ങള്‍ക്കെതിരെയുള്ള ആക്രമണം, അപകീര്‍ത്തിപ്പെടുത്തല്‍, അശ്ലീല പരാമര്‍ശം, അക്രമം പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയ പരസ്യങ്ങള്‍ അനുവദിക്കില്ല. കോടതിയലക്ഷ്യം, നിയമ വ്യവസ്ഥയുടെ വിശ്വാസ്യതയെ പരാമര്‍ശിക്കല്‍, രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, പരമാധികാരം എന്നിവയ്‌ക്കെതിരെയുള്ളതും ഏതെങ്കിലും വ്യക്തിയുടെ പേര് പറഞ്ഞ് വിമര്‍ശിക്കുന്ന പരസ്യങ്ങളും അനുവദിക്കില്ല.


ആരാധനാലയങ്ങളുടെ ചിത്രങ്ങള്‍, അടയാളങ്ങള്‍, പ്രതീകങ്ങള്‍ എന്നിവ സമൂഹ മാധ്യമ പോസ്റ്റുകളിലും പ്രചാരണ ഗാനങ്ങളിലും ഉള്‍പ്പെടുത്തരുത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സജ്ജീകരിച്ച മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി മാധ്യമ നിരീക്ഷണത്തിനും പരസ്യങ്ങളുടെ സാക്ഷ്യപ്പെടുത്തലിനുമായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയത്.


ജില്ലാ കളക്ടര്‍, എ.ഡി.എം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍, പ്രസ്‌ക്ലബ്ബ് പ്രസിഡന്റ്-സെക്രട്ടറി എന്നിങ്ങനെ ആറംഗ സമിതിയാണ് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയിലുള്ളത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നടന്ന പരിപാടിയില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍.എം മെഹ്‌റലി, സുല്‍ത്താന്‍ ബത്തേരി അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ ഇ. അനിതകുമാരി, ഡെപ്യൂട്ടി കളക്ടര്‍ കെ.ഗോപിനാഥ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു, പ്രസ് ക്ലബ്ബ് പ്രസിഡന്റ് എ.എസ് ഗിരീഷ് കുമാര്‍, പ്രസ് ക്ലബ്ബ് സെക്രട്ടറി കെ. മുഹമ്മദ് നിസാം, ഇന്‍ഫര്‍മേഷന്‍ ഓഫീസ് ജീവനക്കാര്‍, എം.സി.എം.സി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration